News
സിനിമ നിര്‍മിക്കാന്‍ ആട് മോഷണം! യുവനടന്മാര്‍ അറസ്റ്റില്‍
പിതാവ് തങ്ങളെ നായകന്മാരാക്കി നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുടങ്ങിയതോടെ പണം കണ്ടെത്താന്‍ ആടിനെ മോഷ്ടിച്ച് മക്കള്‍. തമിഴ്‌നാട്ടിലെ ന്യൂവാഷര്‍മാന്‍ പേട്ടിലാണ് സംഭവം. സംഭവത്തില്‍ സഹോദരങ്ങളായ വി നിരഞ്ജന്‍ കുമാര്‍, ലെനിന്‍ കുമാര്‍ എന്നിവരാണ് മാധവരാം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ ആടുമോഷണം പതിവാക്കിയിരുന്നതായി പോലീസ് പറയുന്നു. ഇവരുടെ പിതാവ് വിജയശങ്കര്‍ നീ താന്‍ രാജ എന്ന പേരില്‍ ഫീച്ചര്‍ ഫിലിം നിര്‍മ്മിച്ചിരുന്നു. മക്കളായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നത്.
എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സിനിമാ ചിത്രീകരണം മുടങ്ങി. തുടര്‍ന്ന് സിനിമാ പൂര്‍ത്തിയാക്കുന്നതിന് പിതാവിനെ സഹായിക്കുന്നതിനാണ് സഹോദരങ്ങള്‍ ആടു മോഷണം തൊഴിലാക്കിയതെന്ന് പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News