NationalNews

യോഗി ആദിത്യനാഥിന്റെ പിതാവ് അന്തരിച്ചു; അന്ത്യകര്‍മങ്ങളില്‍ യോഗി പങ്കെടുക്കില്ലെന്ന് സൂചന

ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിംഗ് ബിസ്ത് നിര്യാതനായി. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്നു ദീര്‍ഘനാളായി ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 10.44നായിരുന്നു അന്ത്യം.

ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ ഫോറസ്റ്റ് റേഞ്ചര്‍ ആയിരുന്നു അദ്ദേഹം. ആനന്ദിന്റെ ഏഴുമക്കളില്‍ രണ്ടാമത്തെ മകനാണ് യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥ് കൊവിഡ്-19 അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് പിതാവിന്റെ മരണവിവരം അറിഞ്ഞത്.

പിതാവിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ യോഗി ആദിത്യനാഥ് പോകില്ലെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker