CrimeNationalNews

റാപ്പര്‍ യോ യാ ഹണി സിങ്ങിനെതിരെ ഭാര്യ ഗാര്‍ഹികപീഡന പരാതി നല്‍കി

ഡൽഹി:ബോളിവുഡ് റാപ്പര്‍ യോ യാ ഹണി സിങ്ങിനെതിരെ ഭാര്യ ഗാര്‍ഹികപീഡന പരാതി നല്‍കി. ദില്ലി തീസ് ഹസാരി കോടതിയിലാണ് ഭാര്യ ശാലിനി തല്‍വാര്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതി നല്‍കിയത്. ഭര്‍ത്താവായ ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ശാലിനി തല്‍വാര്‍ പരാതിയില്‍ ആരോപിച്ചു. 20 കോടി രൂപ നഷ്ടപരിഹാരവും ശാലിനി തല്‍വാര്‍ ആവശ്യപ്പെട്ടു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഓഗസ്റ്റ് 28നകം മറുപടി നല്‍കാന്‍ ഹണി സിങ്ങിനോട് കോടതി ആവശ്യപ്പെട്ടു. ഹണി സിങ്ങിനെതിരെ ഗുരുതര ആരോപണമാണ് ശാലിനി ഉന്നയിച്ചത്. പ്രതിമാസം 4 കോടി വരുമാനമുള്ള ഹണി സിങ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ആരോപിച്ചു.

പല സമയങ്ങളിലും ഇയാള്‍ മാനസിക വിഭ്രാന്തിയുള്ള പോലെയാണ് പെരുമാറിയത്. പഞ്ചാബി നടിയോട് ഭര്‍ത്താവിന് ബന്ധമുണ്ടായിരുന്നെന്നും ശാലിനി പരാതിയില്‍ പറഞ്ഞു. അതേസമയം, വാര്‍ത്തയോട് ഹണി സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button