അമ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ വിളിച്ച യൂബര്‍ ഡ്രൈവറില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ആരോപണം. എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായി കെ.എ ബീന. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ തനിക്കുണ്ടായ ദുരനുഭവം ബീന വ്യക്തമാക്കിയത്. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ കരഞ്ഞ് അപേക്ഷിച്ചിട്ടും തെറി അഭിഷേകം നടത്തി പാതിവഴിയില്‍ ഇറക്കിവിടുകയുമായിരുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്. ഇതെല്ലാം കണ്ടുനിന്ന ഒരു ഡോക്ടറാണ് മറ്റൊരു വണ്ടിപിടിച്ച് അമ്മയെ ആശുപത്രിയില്‍ എത്തിച്ചത്. ഡ്രൈവറിന്റെ പേരും കാര്‍ നമ്പറും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. യൂബറിന് പരാതി നല്‍കി. പോലീസിന് പരാതി നല്കാന് ഒരുങ്ങുകയാണ്. ആകാശവാണിയിലെ മാധ്യമപ്രവര്‍ത്തകയാണ് ബീന. യൂബറിന് ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയ ബീന ഇയാള്‍ക്കെതിരെ പോലീസിന് പരാതി നല്കാന് ഒരുങ്ങുകയാണ്.
കെഎ ബീനയുടെ കുറിപ്പ് വായിക്കാം
വൈകിട്ട് അമ്മ പെട്ടെന്ന് ഛര്‍ദി ചു..നെഞ്ചു വേദനയും വെപ്രാളവും ഉണ്ടെന്നു പറഞ്ഞപ്പോള്‍ പെട്ടെന്ന് Uber taxi നോക്കി..മുന്‍പില്‍ തന്നെ ഒരെണ്ണം ഉണ്ടെന്നു കണ്ടു ബുക്ക് ചെയ്തു.. മിനുറ്റുകള്‍ക്കകം കാര്‍ വന്നു. അമ്മയുള്‍പ്പെടെ 5 പേര്‍ ഉണ്ടെന്നു കണ്ടു യൂബര്‍ ഡ്രൈവര്‍ അലറി..ഒരാള്‍ ഇറങ്ങണം..4 പേരേ കൊണ്ട് പോകൂ..അപ്പു ഇറങ്ങി ..അയാള്‍ കാര്‍ വിട്ടു.മുന്നോട്ടു പോകുമ്ബോള്‍ ഞങ്ങള്‍ പറഞ്ഞു..നെഞ്ചു വേദനയാണ്..എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം. അയാള്‍ പോകുന്ന വഴിയില്‍ രണ്ടു ബസുകള്‍ കിടക്കുന്നു..ഇടയില്‍ കൂടി ഒരു കാറിനു പോകാന്‍ ബുദ്ധിമുട്ട്. അയാള്‍ വണ്ടി നിര്‍ത്തി ഏതെങ്കിലും വണ്ടി പോകുന്നതിനു കാക്കുമ്ബോള്‍ ഞങ്ങള്‍ തിരക്ക് കൂട്ടി..എങ്ങനെയെങ്കിലും പോകൂ.. അയാള്‍ പോകേണ്ടിയിരുന്ന ശരിയായ വഴി വലതു വശത്ത് കൂടി ആയിരുന്നു. റിവേഴ്‌സ് എടുത്ത് ആ വഴി പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ വീണ്ടും അലറി. എന്നെ വഴി പടിപ്പിക്കേണ്ട.. ഞാന്‍ ഈ വഴിയിലൂടെയെ പോകൂ..വിഷമിച്ചു ഞങ്ങള്‍ കരഞ്ഞു അപേക്ഷിച്ചു. .ഉടനെ അയാള്‍ തെറി വാക്കുകള്‍ പറഞ്ഞു ഞങ്ങളോട് വണ്ടിയില്‍ നിന്നു ഇറങ്ങി പോകാന്‍ പറഞ്ഞു.. നെഞ്ചു വേദന ഉള്ള അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ കേണു.. അയാള്‍ uber ഓട്ടം ക്യാന്‍സല്‍ ചെയ്തു ഞങ്ങളെ ഇറക്കി വിട്ടു..എല്ലാം കണ്ടു നിന്ന ഒരു ഡോക്ടര്‍ ഓടി വന്നു മറ്റൊരു വണ്ടി പിടിച്ചു അമ്മയെ ആശുപത്രിയില്‍ എത്തിച്ചു.. അമ്മയുടെ ECG യില്‍ ചെറിയ വ്യതിയാനം ഉള്ളത് കൊണ്ട് മറ്റു ചെക്കപ്പുകള്‍ ചെയ്യുകയാണ്..casualty യില്‍. ഈ തിരക്കില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ല. ആരെങ്കിലും Uber നെ അറിയിക്കുമോ? അയാളുടെ വണ്ടി നമ്ബര്‍. KL 01 CA 2686..പേര്..താജുദീന്‍.