ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് മത്സരത്തിനിടെ ആരാധികയുടെ നഗ്നയോട്ട ശ്രമം; ചിത്രങ്ങള്‍ വൈറല്‍
ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് കരീട നേട്ടത്തിന്റെ അലയടികള്‍ ലോര്‍ഡില്‍ ഇപ്പോഴും മുഴങ്ങുകയാണ്. എന്നാല്‍ മത്സരത്തിനിടെ ഒരു ആരാധിക നടത്തിയ പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ന്യൂസീലാന്‍ഡ് ആരാധിക ലോര്‍ഡ്സിലെ മൈതാനത്ത് ഇറങ്ങി.
ബൗണ്ടറിക്കരികിലൂടെ ഓടാന്‍ ശ്രമിച്ച ഇവരെ സുരക്ഷാ ജീവനക്കാര്‍ പണിപ്പെട്ട് പിടികൂടുകയായിരുന്നു. ഇതിനിടെ സ്വന്തം വസ്ത്രമുരിയാനും ഇവര്‍ ശ്രമം നടത്തി. ഒടുവില്‍ കഷ്ടപ്പെട്ടാണ് ഇവരെ സ്റ്റേഡിയത്തിനി പുറത്തേക്ക് മാറ്റിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. എലെന വുലിറ്റ്സ്‌കി എന്ന സ്ത്രീയാണ് നഗ്‌ന ഓട്ടത്തിന് ശ്രമിച്ചത്. കഴിഞ്ഞ ജൂണില്‍ നടന്ന ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ എലെനയുടെ മകള്‍ വിറ്റലിയും കാമുകി കിന്‍സി വൊളന്‍സ്‌കിയും ഇത്തരത്തില്‍ തടസം സൃഷ്ടിച്ചിരുന്നു.