240 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇന്ത്യ
മാഞ്ചസ്റ്റര്‍: 240 റണ്‍സെന്ന വിജയ ലക്ഷ്യവുമായി നാലാം ഫൈനലുറപ്പിക്കാന്‍ ഇന്ത്യ കളിതുടങ്ങി. മഴമൂലം റിസര്‍വ് ദിനത്തിലേക്ക് മാറ്റിയ സെമിഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 239 റണ്‍സ് നേടി. 46.1 ഓവറില്‍ 211/5 എന്ന നിലയിലാണ് റിസര്‍വ് ദിനത്തില്‍ കിവീസ് ബാറ്റിംഗ് തുടങ്ങിയത്. ഇന്ന് 23 പന്തില്‍ കിവീസ് 28 റണ്‍സ് നേടി.
റോസ് ടെയ് ലര്‍ (74), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (67) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് കിവീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ ഹെന്‍ട്രി നിക്കോള്‍സ് 28 റണ്‍സ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റും ബുംറ, ഹാര്‍ദിക് പാണ്ഡ്യ, ചഹല്‍, ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു. ഇന്നും മഴ മത്സരം തടസപ്പെടുത്തിയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തി എന്ന ആനുകൂല്യത്തില്‍ ഇന്ത്യയ്ക്ക് ഫൈനല്‍ ബര്‍ത്ത് നേടാം.