ഇന്നും മഴ വില്ലനായാല്‍ ഇന്ത്യ ഫൈനലില്‍
മാഞ്ചസ്റ്റര്‍: മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യ-ന്യൂസിലന്‍ഡ് ലോകകപ്പ് സെമി ഫൈനല്‍ ഇന്ന് പുനരാരംഭിക്കും. കിവീസ് 46.1 ഓവറില്‍ 5 വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാകും ഇന്ന് ഇന്നിംഗ്സ് പുനരാരംഭിക്കുക. അതേസമയം ഇന്നും മഴ മേഘങ്ങള്‍ മൂടിക്കെട്ടിയ നിലയിലാണ് മാഞ്ചസ്റ്ററില്‍ അന്തരീക്ഷം. കനത്ത മഴക്ക് സാധ്യതയുണ്ട്. അതിനാല്‍ മത്സരത്തിന്റെ ബാക്കി റിസര്‍വ് ദിനമായ ഇന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇന്നും മല്‍സരം പൂര്‍ത്തിയാക്കാനാകാത്ത സ്ഥിതി വന്നാല്‍ ഇന്ത്യ ഫൈനലിലേക്കു മുന്നേറും.
റൗണ്ട് റോബിന്‍ ഘട്ടത്തില്‍ ഗ്രൂപ്പു ചാംപ്യന്‍മാരായതിന്റെ ആനുകൂല്യത്തിലാണിത്. റൗണ്ട് റോബിന്‍ ഘട്ടത്തില്‍ ഒന്‍പതു മല്‍സരങ്ങളില്‍നിന്ന് 15 പോയിന്റുമായാണ് ഇന്ത്യ ഒന്നാമതെത്തിയത്. ന്യൂസീലന്‍ഡാകട്ടെ, ഒന്‍പതു മല്‍സരങ്ങളില്‍നിന്ന് 11 പോയിന്റുമായി നാലാം സ്ഥാനത്തായിരുന്നു.