ആലപ്പുഴ: നിര്‍മ്മാണത്തിലിരുന്ന വീടിന്റെ തട്ട് പൊളിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി ഷെയ്ക്ക് അത്താവൂര്‍ ആണ് മരിച്ചത്. കരീലക്കുളങ്ങര പൂവടി പള്ളിക്ക് സമീപം ഷജീറിന്റെ വീടിന്റെ നിര്‍മ്മാണത്തിനിടെ 1.30 ഓടെയാണ് അപകടം ഉണ്ടായത്.
ഷെയ്ക്ക് അത്താവൂര്‍ വീടിന്റെ ചുവര് തേച്ച് കൊണ്ട് നില്‍ക്കെ മുകളില്‍ കെട്ടിയിരുന്ന തട്ട് പൊളിഞ്ഞു വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ കൂടെ ജോലി ചെയ്തിരുന്നവരും വീട്ടുകാരും ചേര്‍ന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കരീലക്കുളങ്ങര പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News