NationalNewsRECENT POSTS
പുരുഷന്മാര്‍ രാത്രി ഏഴു മണിയ്ക്ക് ശേഷം വീട്ടില്‍ കതകടച്ചിരുന്നാല്‍ സ്ത്രീകള്‍ സുരക്ഷിതരാകും; യുവതിയുടെ വീഡിയോ വൈറല്‍
ഓരോ ദിവസം ചെല്ലുംതോറും രാജ്യത്ത് പീഡനങ്ങള്‍ വര്‍ധിച്ച് വരുകയാണ്. പീഡന വാര്‍ത്തകളില്‍ ഞെട്ടിയിരിക്കുന്നതിനിടെ ബലാത്സംഗങ്ങള്‍ക്കെതിരെ ഒരു യുവതിയുടെ ‘ഒറ്റയാള്‍’ പോരാട്ടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് യുവതിയുടെ പ്രതിഷേധം.
എല്ലാ പുരുഷന്മാരും രാത്രി ഏഴു മണി കഴിഞ്ഞ് വീട്ടിലെത്തി കതകടച്ച് ഇരുന്നാല്‍ സ്ത്രീകള്‍ സുരക്ഷിതരാകും എന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. എന്തുകൊണ്ട് സ്ത്രീകള്‍ മാത്രം രാത്രി ഏഴ് മണിയായാല്‍ വീട്ടില്‍ തന്നെയിരിക്കണം. പുരുഷന്മാരാണ് പ്രശ്നക്കാരെങ്കില്‍ നിങ്ങള്‍ വീട്ടിലിരിക്കൂ.. ലോകത്തെ സ്വതന്ത്രരാക്കൂ.. എന്നും യുവതി പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News