ലക്ഷ്വറി ബസിന്റെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി
വഡോദര: സ്വകാര്യ ലക്ഷ്വറി ബസിലെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ഗുജറാത്തിലെ വഡോദരയി ബുധനാഴ്ചയാണ് സംഭവം. മധ്യപ്രദേശിലെ കുക്സി ടൗണില്‍ നിന്നാണ് യുവതി ബസില്‍ കയറിയത്. മറ്റ് യാത്രക്കാര്‍ ഇറങ്ങിയപ്പോള്‍ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ലക്ഷ്വറി ബസിന്റെ മുകളിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ബസിന് മുകളില്‍ നിന്നും താഴേക്ക് എറിയുമെന്ന് ഭീഷണി പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു.
പോലീസ് ബസ് സ്റ്റോപ്പ് ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളായ ബസ് ഡ്രൈവര്‍ നാനാ ഭായി കണ്ടക്ടര്‍ കപില്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പത്ത് ദിവസം മുമ്പ് കുക്സി ടൗണിലേക്ക് ഭര്‍ത്താവിനൊപ്പം പോയതാണ് താന്‍. തുടര്‍ന്ന് വ്യാഴാഴ്ച പൊര്‍ബന്ധറിലേക്ക് ഒറ്റക്ക് യാത്ര ചെയ്തു. പ്രതികളുടെ ബസിലാണ് താന്‍ കയറിയത്.
മറ്റുള്ളവര്‍ ബസില്‍ നിന്നു ഇറങ്ങിയതോടെ പ്രതികള്‍ തന്നെ ബസിന് മുകളിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഇവിടെ ഉറങ്ങാന്‍ സൗകര്യം ഉണ്ടെന്ന് പറഞ്ഞാണ് അവര്‍ തന്നെ മുകളിലേക്ക് കൂട്ടിക്കൊണ്ട് പോയതെന്ന് യുവതി പറഞ്ഞു. അവിടെ വെച്ച് തന്നെ പ്രതികള്‍ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു.