അനന്തരവന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനില്‍; നാട്ടുകൂട്ടം ശിക്ഷ വിധിച്ചത് സ്ത്രീയ്ക്ക്
റാഞ്ചി: അന്തരവനുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് യുവതിയെ ശിക്ഷിച്ച് നാട്ടുകൂട്ടം. യുവതിയുടെ മുടിമുറിച്ച് കളഞ്ഞാണ് ശിക്ഷിച്ചത്. ജാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയിലാണ് സംഭവം. ഭര്‍ത്താവില്ലാത്ത സമയത്ത് അനന്തരവനുമായി അവിഹിത ബന്ധം പുലര്‍ത്തിയെന്നാണ് യുവതിക്കെതിരെയുള്ള ആരോപണം. എന്നാല്‍ ഇതിനിടെ അനന്തരവന്‍ യുവതിയുടെ മേല്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടുകയായിരിന്നു.
അനന്തരവന്റെ പീഡനത്തെ തുടര്‍ന്ന് പരാതിയുമായി യുവതി പോലീസിനെ സമീപിച്ചതോടെയാണ് പീഡന വിവരം പുറം ലോകം അറിയുന്നത്. 22കാരനായ അനന്തരവന്‍ തന്നെ ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ നാട്ടുകൂട്ടം വിവരമറിഞ്ഞപ്പോള്‍ യുവാവ് യുവതിയുടെ മേല്‍ കുറ്റം ചാര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ യുവാവിനെയടക്കം 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.