ആര്‍ത്തവകാലത്തും സ്ത്രീകള്‍ ശ്രീകോവിലില്‍ കയറി പൂജ ചെയ്യുന്ന ഒരു ക്ഷേത്രം!
കോയമ്പത്തൂര്‍: ആര്‍ത്തവകാലത്ത് പോലും സ്ത്രീകള്‍ക്ക് ശ്രീകോവിലില്‍ കയറി പൂജ ചെയ്യാന്‍ അനുവദിക്കുന്ന ഒരു ക്ഷേത്രം. കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ അത്ഭുതം തോന്നിയേക്കാം. എന്നാല്‍ സംഗതി സത്യമാണ്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഭൈരഗിനി മാ, ഉപശിക എന്ന പേരിലാണ് മാ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ പൂജകള്‍ നടത്തുന്ന സ്ത്രീകള്‍ അറിയപ്പെടുന്നത്. സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ആശ്രമത്തിലാണ് ഈ ക്ഷേത്രം.
സദ്ഗുരുവാണ് സ്ത്രീകളെ മാത്രം പൂജ ചെയ്യാന്‍ അനുവദിക്കുന്ന ക്ഷേത്രം എന്ന ആശയം മുന്നോട്ടുവെച്ചത്. ക്ഷേത്രത്തില്‍ പൂജയും മറ്റു ചടങ്ങുകളും നടത്താന്‍ സ്ത്രീകള്‍ക്കും കഴിയുമെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായാണ് ഈ ആശയം യാഥാര്‍ത്ഥ്യമാക്കിയതെന്ന് ഉപശിക മാ നിര്‍മല പറയുന്നു.
മാ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ സ്ത്രീപുരുഷഭേദമന്യേ എല്ലാവര്‍ക്കും വന്ന് ആരാധന നടത്താം. എന്നാല്‍ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമാണ് അനുവാദം ഉളളത്. ആര്‍ത്തവ സമയത്ത് പോലും സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനും ആരാധിക്കാനും ഇവിടെ സാധിക്കും.
രാജ്യത്തിന്റെ പലഭാഗത്തും ആര്‍ത്തവത്തെ മോശമായി ചിത്രീകരിക്കുമ്‌ബോഴാണ് ഈ മാതൃക. ആര്‍ത്തവസമയത്ത് സാധാരണജീവിതം നയിക്കുന്നതില്‍ നിന്നുപോലും മാറ്റിനിര്‍ത്തപ്പെടുന്ന നിരവധി വാര്‍ത്തകളാണ് അടുത്തകാലത്തായി പുറത്തുവന്നത്.