InternationalNewsRECENT POSTS
മൈക്രോവേവില്‍ പുഴുങ്ങിയ മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് കാഴ്ച നഷ്ടപ്പെട്ടു!
ലണ്ടന്‍: മൈക്രോവേവില്‍ തിളപ്പിച്ച മുട്ടകള്‍ പൊട്ടിത്തെറിച്ച് യുവതിക്കു കാഴ്ച നഷ്ടപ്പെട്ടു. ലണ്ടനില്‍നിന്നുള്ള ഇരുപത്തിരണ്ടുകാരി ബെഥാനി റോസറാണു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പൊട്ടിത്തെറി കൂടാതെ മൈക്രോവേവില്‍ മുട്ട എങ്ങനെ തിളപ്പിക്കാം എന്നു ഗൂഗിളില്‍ തെരഞ്ഞ റോസറിന്, ഡെലിഷ് എന്ന ജനപ്രിയ പാചകക്കുറിപ്പ് സൈറ്റില്‍നിന്നാണ് ഈ സാങ്കേതികവിദ്യ ലഭിച്ചത്.
900 വാട്ട് ചൂടില്‍ ആറു മിനിറ്റു തിളപ്പിച്ച മുട്ട മൈക്രോവേവില്‍നിന്ന് പുറത്തെടുത്തു പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നും റോസര്‍ പറയുന്നു. കണ്ണിന്റെ വീക്കം കുറയുമ്പോള്‍ കാഴ്ചയുണ്ടാകുമോ എന്നുറപ്പില്ലെന്നും ഇനി ഒരിക്കലും താന്‍ ഇതു ചെയ്യില്ലെന്നും റോസര്‍ പരിതപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News