അങ്കമാലി:ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ കമിതക്കാളിൽ യുവതി മരിച്ചു.
കറുകുറ്റി തൈക്കാട്ടുശ്ശേരി പരേതനായ കൃഷ്ണന്‍റെ മകൾ ബിന്ദുവാണ് മരിച്ചത്.
42 വയസ്സായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂക്കന്നൂർ പഞ്ചായത്തിലെ കോക്കന്നിലെ വാടക വീട്ടില്‍ കമിതാക്കള്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുന്നത്.90 ശതമാനത്തോളം പൊള്ളലേറ്റ ബിന്ദുവിന് മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് മരിക്കുകയായിരുന്നു.2 കുട്ടികളുടെ മാതാവാണ് ബിന്ദു.ഭർത്താവിൻറെ മരണശേഷം അങ്കമാലി സ്വദേശി മിഥുനോടൊപ്പം കോക്കുന്നിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. ഇവിടെവച്ചാണ് ഇരുവർക്കും പൊള്ളലേറ്റത്.ഗുരുതരമായ പൊള്ളലേറ്റ മിഥുൻ ചികിത്സയിലാണ്.അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News