Home-bannerNationalNewsRECENT POSTS
തലവേദനയ്ക്ക് ഗുളിക കഴിച്ച വീട്ടമ്മ മരിച്ചു
ബംഗളൂരു: വിട്ടുമാറാത്ത തലവേദനയ്ക്ക് നിര്‍ദ്ദേശിച്ച ഗുളികകള്‍ അമിതമായി കഴിച്ച 45 കാരിയായ സ്ത്രീ മരിച്ചു. ഡോക്ടര്‍ എഴുതിയ ഗുളികകള്‍ എല്ലാം ഒരുമിച്ച് കഴിച്ച അനസൂയമ്മ (45) ആണ് മരിച്ചത്. തൊഴിലാളിയായ മുനശപ്പയുടെ ഭാര്യയായിരുന്നു അനുസുയമ്മ. കഴിഞ്ഞ 15 വര്‍ഷമായി തലവേദനയ്ക്ക് ചികിത്സയിലാണ്. കടുത്ത തലവേദന അനുഭവിച്ച ഇവര്‍ 15 ഗുളികകള്‍ കഴിക്കുകയായിരുന്നു.
ഇതോടെ ആരോഗ്യനില വഷളായ ഇവരെ മകള്‍ സമീപത്തെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യനിലയില്‍ മാറ്റം വരാത്തതിനെത്തുടര്‍ന്ന് ഇവരെ വിക്ടോറിയ ഹോസ്പിറ്റലിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ തേടിയെങ്കിലും തിങ്കളാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News