NationalNewsRECENT POSTS
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട മൂന്നുകുട്ടികളുടെ അമ്മയായ യുവതി പിടിയില്‍
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. മൂന്നുകുട്ടികളുടെ അമ്മയായും ഇരുപത്തിയെട്ടുകാരിയുമായ വാസന്തിയാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പോക്സോ നിയപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് യുവതി 17കാരനെ പരിചയപ്പെടുന്നതും അടുക്കുന്നതും. ഈ ബന്ധം പിന്നീട് വളരുകയായിരുന്നു. കൗമാരക്കാരന്റെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. ആദ്യഭര്‍ത്താവുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതിയുടെ രണ്ടാംഭര്‍ത്താവ് ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. മക്കളുമൊത്ത് ഇവര്‍ ചെന്നൈയില്‍ താമസിച്ചു വരികയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News