ലക്‌നൗ: മക്കളെ ലൈംഗികമായി അതിക്രമിക്കുന്നത് തടഞ്ഞ 55 കാരിയെ നാലംഗസംഘം തല്ലിക്കൊന്നു. ഉത്തര്‍പ്രദേസിലെ മന്‍സൂര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ആകാഷ്, ബിനേന്ദ്ര, ഗോപി, രാജേഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികള്‍ ഉടന്‍ തന്നെ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. അയല്‍വാസികളാണ് യുവതികളെ ഉപദ്രവിച്ചതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍പറയുന്നു. തിങ്കളാഴ്ച വൈകീട്ട് വീട്ടിലെത്തിയ നാലംഗസംഘം 55 കാരിയായ സേവതി ദേവിയെ അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആയിച്ചിട്ടുണ്ട്. അതേസമയം പ്രതികളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയതായും, പ്രതികള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News