സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു, തുണിയുടെ ഭാഗം വയറിനുള്ളില്‍ ഡോക്ടര്‍മാര്‍ മറന്നുവെച്ചു; പിന്നാലെ യുവതി മരിച്ചു
ലക്‌നൗ: സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്ത ശേഷം വയറിനുള്ളില്‍ തുണിയുടെ ഭാഗം മറന്നുവെച്ച് ഡോക്ടര്‍മാര്‍. ഗുരുതരാവസ്ഥയിലായ രോഗി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളേജിലെ ട്രോമാ സെന്റ്‌റിലാണ് ഞെട്ടിക്കുന്ന സംഭവം.
രമാപൂര്‍ സ്വദേശിയായ മനോജിന്റെ ഭാര്യയും മുപ്പതുകാരിയുമായ നീലമാണ് ജനുവരി 6 ന് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. ഇതിനിടെ തുണി ഭാഗം വയറിനുള്ളില്‍ മറന്നുവെയ്ക്കുകയായിരുന്നു. പ്രസവത്തിന് ശേഷം യുവതിയുടെ ആരോഗ്യനിലയില്‍ സാരമായ തകരാറുകള്‍ ഉണ്ടായി. ഇതോടെ ലക്നൗവ്വിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍ രോഗം മൂര്‍ച്ഛിച്ച് യുവതി തിങ്കഴാള്ച രാത്രിയാണ് മരിച്ചത്. ഷാജഹാന്‍പൂരിലെ മെഡിക്കല്‍ കോളേജിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വച്ചാണ് യുവതിയുടെ വയറിനുള്ളില്‍ നിന്ന് തുണികഷ്ണം കണ്ടെത്തിയത്. ഇത് മറ്റൊരു ഓപ്പറേഷനിലൂടെ നീക്കിയിരുന്നു.
സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജേഷ് കുമാര്‍ അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാല്‍ ഈ കമ്മിറ്റിയിലുള്ളവര്‍ രോഗിയുടെ ബന്ധുക്കളുടെ മൊഴി തേടിയിട്ടില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു.