കര്‍ണാടക: ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി സാരിയൊക്കെ ഉടുത്ത് ഒരുങ്ങി നില്‍ക്കുകയായിരുന്നു നിര്‍സര എന്ന യുവതി. അപ്പോഴാണ് ഒരു ഫോണ്‍ വിളി യുവതിയെ തേടിയെത്തിയത്. വീട്ടില്‍ ഒരു വലിയ പാമ്പ് കയറി ഇരിക്കുന്നു.
വിവാഹത്തില്‍ പങ്കെടുക്കുന്നതൊക്കെ മറന്ന നിര്‍സര ഉടനടി ആ വീട്ടിലേയ്ക്ക് പുറപ്പെടുകയായിരുന്നു. സാരിയില്‍ തന്നെ നിര്‍സര സംഭവസ്ഥലത്തെത്തുകയായിരുന്നു. മൂര്‍ഖന്‍ പാമ്പ് ആണ് വീട്ടില്‍ കയറിക്കൂടിയിരുന്നത്. മറ്റ് സാധനങ്ങളൊ ഒന്നുമില്ലാതെ കൈകള്‍ കൊണ്ടാണ് യുവതി പാമ്പിനെ പിടികൂടിയത്.
സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. നിര്‍സര ചിട്ടി എന്ന പാമ്പു പിടുത്തക്കാരിയാണ് വീഡിയോയിലെ താരം. കര്‍ണാടക സ്വദേശിനിയാണ് നിര്‍സര.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News