വിന്‍ഡോസ് 7ന് ഇനി സുരക്ഷാ അപ്‌ഡേറ്റുകളോ പിന്തുണയോ സാങ്കേതിക അപ്‌ഡേറ്റുകളോ ലഭിക്കില്ല, മുന്നറിയിപ്പുമായി മെെക്രോസോഫ്റ്റ്
തിരുവനന്തപുരം: നാലു വര്‍ഷത്തിലധികം പഴക്കമുള്ള പിസികളും ഓപറേറ്റിങ് സിസ്റ്റവും ഉപയോഗിക്കുന്ന ദക്ഷിണേന്ത്യയിലെ ചെറുകിട-ഇടത്തരം ബിസിനസുകളുടെ (എസ്എംബി)ഉല്‍പ്പാദനക്ഷമതയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് മൈക്രോസോഫ്റ്റ് പഠനത്തില്‍ കണ്ടെത്തി. പുതിയ പിസികളുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യക്ഷമത മാത്രമല്ല, പഴയ പിസികള്‍ സ്ഥാപനത്തിന് സുരക്ഷാ വെല്ലുവിളികളും ഐടി ഭീഷണികളും ഉയര്‍ത്തുന്നു. ഡാറ്റ വീണ്ടെടുക്കുന്നതും ബിസിനസ് സമൂഹത്തെ നിലനിര്‍ത്തുന്നതുമാണ് ദക്ഷിണേന്ത്യയിലെ എസ്എംബികളുടെ പ്രധാന വെല്ലുവിളികള്‍. സര്‍വേ നടത്തിയ ദക്ഷിണേന്ത്യയിലെ 25 ശതമാനം എസ്എംബികളും കഴിഞ്ഞ വര്‍ഷം സുരക്ഷാ പ്രശ്‌നം നേരിട്ടതായി പറഞ്ഞു.
ദക്ഷിണേന്ത്യയിലെ 40 ശതമാനം എസ്എംബികളും കാലാവധി കഴിഞ്ഞ പിസികളും പകുതിയിലധികം (62ശതമാനം) സ്ഥാപനങ്ങള്‍ വിന്‍ഡോസിന്റെ പഴയ പതിപ്പുകളുമാണ് ഉപയോഗിക്കുന്നത്. ഗ്ലോബല്‍ എസ്എംബി ഐടി മാര്‍ക്കറ്റ് റീസര്‍ച്ച്, അനലിസ്റ്റ് ഓര്‍ഗനൈസേഷന്‍ ടെക്‌ഐസില്‍ എന്നിവയുമായി സഹകരിച്ച് കണ്ടെത്തിയ വിവരങ്ങള്‍ മൈക്രോസോഫ്റ്റ് പഠനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാ പസിഫിക്കിലുടനീളമുള്ള 2000 എസ്എംബികളിലായിരുന്നു പഠനം.
ദക്ഷിണ മേഖലയില്‍ ആധുനിക തന്ത്രങ്ങള്‍ സ്വീകരിച്ച എസ്എംബികള്‍ക്ക് ബിസിനസിലും തൊഴിലിലും ബഹുമുഖ നേട്ടങ്ങളുണ്ടായിട്ടുണ്ട്. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും മികച്ച സുരക്ഷയും ലഭിച്ചു. പ്രവര്‍ത്തന ചെലവ് കുറയ്ക്കാനും സാധിച്ചു.
* പുതിയ പിസികള്‍ സ്വീകരിച്ച 89 ശതമാനം എസ്എംബികളുടെയും ഐടി കാര്യക്ഷമത മെച്ചപ്പെട്ടു.
* പുതിയ പിസികള്‍ നടപ്പിലാക്കിയ 75 ശതമാനം എസ്എംബികളുടെയും പ്രവര്‍ത്തന അനുഭവത്തില്‍ മികവുണ്ടായി. ക്ലൗഡും മൊബിലിറ്റി സൊല്യൂഷനുകളും കാര്യക്ഷമമായി ഉപയോഗിക്കാനായി.
* ആധുനിക പിസികള്‍ ഉപയോഗിച്ച ദക്ഷിണേന്ത്യയിലെ 84 ശതമാനം എസ്എംബികളുടെയും മൊത്തത്തിലുള്ള പരിപാലന ചെലവ് കുറഞ്ഞു.
* പുതിയ പിസികള്‍ സുരക്ഷ മെച്ചപ്പെടുത്താനും ഡാറ്റ സംരക്ഷിക്കാനും സഹായിച്ചെന്ന് പൂനെയിലെ 84 ശതമാനം എസ്എംബികളും സമ്മതിച്ചു. 81 ശതമാനത്തിനും ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്താനായി.
ബിസിനസുകള്‍ വലുതായാലും ചെറുതായാലും സാങ്കേതിക വിദ്യ ഒരുപാട് നേട്ടങ്ങള്‍ കൊണ്ടുവരുന്നുവെന്നും ഐടി നിക്ഷേപങ്ങളുടെ മൂല്യം എസ്എംബികള്‍ തിരിച്ചറിയണമെന്നും അത് നിലവിലെയും ഭാവിയിലെയും വളര്‍ച്ചയ്ക്കും സഹായിക്കുമെന്നും ഇന്ത്യയിലെ 11 കോടിയോളം പേര്‍ക്ക് തൊഴില്‍ ദാതാവാണ് എസ്എംബികളെന്നും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇവ നിര്‍ണായക സംഭാവന ചെയ്യുന്നുണ്ടെന്നും എസ്എംബികളുടെ ആഗ്രഹങ്ങള്‍ സഫലമാക്കുന്നതിനും ഏറെ മല്‍സരമുള്ള വിപണിയില്‍ വിജയം കൈവരിക്കാനും സഹായിക്കുന്നതിന് മൈക്രോസോഫ്റ്റ് എന്നും കൂടെയുണ്ടാകുമെന്നും മൈക്രോസോഫ്റ്റ് ഇന്ത്യ ഡിവൈസസ് ഗ്രൂപ്പ് ഡയറക്ടര്‍ ഫര്‍ഹാന ഹഖ് പറഞ്ഞു.
നടപ്പാക്കലിന്റെ വിടവ് നികത്തുന്നു
ആപ്ലിക്കേഷനിലെ പൊരുത്തക്കേടും പുതിയ പിസികള്‍ക്ക് വേണ്ട ശേഷികളെ കുറിച്ചുള്ള അറിവില്ലായ്മയുമാണ് പുതിയ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്നും എസ്എംബികളെ പിന്തിരിപ്പിക്കുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി. തങ്ങള്‍ക്ക് ഒരു പിസി പുതുക്കല്‍ പോളിസിയോ അല്ലെങ്കില്‍ അതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്ന സംവിധാനമോ ഇല്ലെന്ന് ദക്ഷിണേന്ത്യയില്‍ സര്‍വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് എസ്എംബികളും (75ശതമാനം) സമ്മതിച്ചു.
തന്ത്രപരമായ പിസി പുതുക്കല്‍ നയമില്ലാത്തത് ദീര്‍ഘ കാല പ്രവര്‍ത്തനത്തില്‍ തിരിച്ചടികള്‍ ഉണ്ടാക്കാമെന്നതാണ് സത്യം. ദക്ഷിണേന്ത്യയിലെ എസ്എംബികള്‍ക്ക് പുതിയ പിസികളേക്കാള്‍ നാലു മടങ്ങെങ്കിലും പഴയ പിസികള്‍ റിപ്പയര്‍ ചെയ്യേണ്ടി വരുന്നു. ഇത് ഏറ്റവും കുറഞ്ഞത് 96 മണിക്കൂര്‍ മൂല്യം വരുന്ന ഉല്‍പ്പാദന നഷ്ടമുണ്ടാക്കുന്നു.
ബിസിനസ് ലക്ഷ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സുരക്ഷാ പിഴവുകള്‍ ഇല്ലാതാക്കുന്നതിനും എസ്എംബികള്‍ പഴയ പിസികള്‍ പുതുക്കുകയും സ്ഥിരമായി ഒഎസ് അപ്പ്‌ഡേറ്റ് ചെയ്യുകയും വേണം. ആപ്പ് പൊരുത്തക്കേടിന് ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 10ല്‍ പരിഹാരമുണ്ട്. വിന്‍ഡോസ് 7നുള്ള പിന്തുണ അവസാനിപ്പിക്കുന്നതോടെ എസ്എംബികള്‍ എത്രയും പെട്ടെന്ന് പുതിയ പിസികളിലേക്കും ഓപറേറ്റിങ് സിസ്റ്റത്തിലേക്കും മാറണം. വിന്‍ഡോസ് 7ന് ഇനി സുരക്ഷാ അപ്‌ഡേറ്റുകളോ പിന്തുണയോ സാങ്കേതിക ഉള്ളടക്ക അപ്‌ഡേറ്റുകളോ ലഭിക്കില്ല.