KeralaNews

മേപ്പാടിയില്‍ കാട്ടാനകള്‍ കുളത്തില്‍ വീണു; രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

വയനാട്: മേപ്പാടി കപ്പം കൊല്ലിയില്‍ രണ്ട് കാട്ടാനകള്‍ കുളത്തില്‍ വീണു. ഇന്നലെ രാത്രിയാണ് സംഭവം. സ്വകാര്യ എസ്റ്റേറ്റിലേയ്ക്ക് വെള്ളമെടുക്കാന്‍ എടുത്ത കുഴിയിലാണ് കാട്ടാനകള്‍ വീണത്.

<p>എസ്റ്റേറ്റിലെ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് മേപ്പാടി റേഞ്ച് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു.</p>

<p>കാട്ടാനകളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button