KeralaNewsRECENT POSTS
മൂന്നാര്‍ തോട്ടം മേഖലയില്‍ വീണ്ടും കാട്ടാന ശല്യം; ഉറക്കം നഷ്ടപ്പെട്ട് തോട്ടം തൊഴിലാളികള്‍
മൂന്നാര്‍: ഇടവേളയ്ക്കുശേഷം മൂന്നാറിലെ തോട്ടം മേഖലയില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷമാകുന്നു. കടലാര്‍, നയമക്കാട്, ചൊക്കനാട്, പെരിയവര, തെന്മല, ഗുണ്ടുമല, കന്നിമല ടോപ് മേഖലകളില്‍ കഴിഞ്ഞ രണ്ടുദിവസമായി കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്.
പകല്‍സമയങ്ങളിലും രാത്രിയിലും ഒറ്റയ്ക്കും കൂട്ടമായിയെത്തുന്ന കാട്ടാനകള്‍ തൊഴിലാളി ലയങ്ങള്‍ക്കു സമീപമുള്ള പച്ചക്കറികൃഷികള്‍ വ്യാപകമായി നശിപ്പിക്കുകയാണ്. ഇതുമൂലം തോട്ടം മേഖലയിലേക്ക് ഇറങ്ങുവാന്‍ തന്നെ തൊഴിലാളികള്‍ ഭയക്കുന്നു. പച്ചക്കറികള്‍ തിന്നു നശിപ്പിച്ചശേഷമാണ് കാട്ടാനക്കൂട്ടം പ്രദേശത്തു നിന്നു മടങ്ങുന്നത്. വനത്തിനുള്ളില്‍ ചൂട് കൂടിയതാണ് കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങാനുള്ള കാരണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News