CrimeHome-bannerNationalNewsRECENT POSTS
ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ഭാര്യയെ ബലാത്സംഗം ചെയ്തു; രക്ഷിക്കാന്‍ ശ്രമിക്കാന്‍ ശ്രമിച്ച ഭാര്‍ത്താവിന് വെടിയേറ്റു
ബിന്‍ജോര്‍: ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച വൈകിട്ടാണ് ദാരുണ സംഭവം അരങ്ങേറിയത്. ഡോക്ടറെ കണ്ടിട്ട് തിരിച്ചുവരുന്നതിനിടെയാണ് നാല് പേര്‍ ചേര്‍ന്ന് യുവതിയെ ഉപദ്രവിച്ചത്. തന്നെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ അക്രമികള്‍ വെടിവെച്ചതായി യുവതി പോലീസില്‍ മൊഴി നല്‍കി.
ആശുപത്രിയില്‍ നിന്ന് തിരിച്ചുവരുന്ന വഴി യുവതിയുടെ മാതാപിതാക്കളെ കാണാനായി ഖുഖേര ഗ്രാമത്തില്‍ എത്തിയതായിരുന്നു ഇരുവരും. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ നാല് പേര്‍ ചേര്‍ന്ന് തടയുകയും തുടര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. ഇതിനിടെ ഭര്‍ത്താവിനെ വെടിവെക്കുകയും ചെയ്തു. ഒടുവില്‍ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News