ഭോപ്പാല്‍: അമരയ്ക്കയുടെ കറി ഉണ്ടാക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വീടുവിട്ടുപോയ ഭര്‍ത്താവിന് 17 വര്‍ഷ ത്തിനുശേഷം കോടതിയില്‍ ജഡ്ജിയുടെ അപേക്ഷപ്രകാരം കറിവച്ചുനല്‍കി ഭാര്യ പിണക്കം തീര്‍ത്തു. മദ്ധ്യപ്ര ദേശിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്. ദേവാസിലെ കറന്‍സി പ്രസ്സില്‍ ഉദ്യോഗസ്ഥ നായിരുന്ന വിമല്‍റാവു (79) റിട്ടയര്‍മെന്റിനുശേഷം ലഭിച്ച തുകയും വീടും സമ്പാദ്യവുമെല്ലാം ഭാര്യയുടെ പേരിലാക്കിയ ശേഷം സ്വസ്ഥമായ കുടുംബജീവിതം നയിച്ചുവരുകയായിരുന്നു. മക്കളെല്ലാം വിവാഹിതരും ജോലിക്കാരുമാണ്.
ഒരു നിസ്സാരവിഷയത്തിന്റെ പേരിലാണ് കുടുംബത്തില്‍ രൂക്ഷമായ പിണക്കം ഉടലെടുത്തത്. അതും റിട്ടയര്‍മെന്റ് കഴിഞ്ഞു രണ്ടു വര്‍ഷത്തിനുശേഷം. വിമല്‍റാവുവിന് ഒരു ദിവസം അമരയ്ക്ക കറി കഴിക്കണമെന്ന കലശലായ ആഗ്രഹം ഭാര്യയെ അറിയിച്ചു. അവരതു ശ്രദ്ധിച്ചില്ല എന്നുമാത്രമല്ല വാങ്ങാന്‍ പണവും നല്‍കിയില്ല. അതില്‍ പ്രകോപിതനായ വിമല്‍റാവു ആരോടും ഒരക്ഷരം പറയാതെ വീടുവിട്ടിറങ്ങി. നേരെപോയത് മഹാരാഷ്ട്രയില്‍ ബുള്‍ദാനയ്ക്ക ടുത്തുള്ള ‘മാത്തോഡില്‍’. അവിടെ പുറമ്പോക്കുഭൂമിയില്‍ ഒരു കുടില്‍കെട്ടി താമസമായി. തിരികെയെത്താനുള്ള മക്കളുടെയും ബന്ധു ക്കളുടെയും ക്ഷണം പലതവണ അദ്ദേഹം നിരസിച്ചു.
17 വര്‍ഷം അങ്ങനെകഴിഞ്ഞു. തന്റെ പെന്‍ഷനില്‍ ഒരു ഭാഗം ഭാര്യക്ക് ലഭിച്ചിരുന്നത്
അദ്ദേഹം നിര്‍ത്തലാക്കിയതോടെ വിഷയം കോടതിയിലെത്തി. പലതവണ സമന്‍സയച്ചിട്ടും ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് പോലീസെത്തി വിമല്‍റാവുവിനെ ദേവാസിലെ ജില്ലാ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതിയിലാണ് രസകരമായ രംഗങ്ങള്‍ അരങ്ങേറിയത്. അമരയ്ക്ക കൊണ്ടുണ്ടാക്കുന്ന കറി തനിക്കിഷ്ട മാണെന്നും ഭാര്യ നല്ലൊരു കുക്കാണെന്നും കറിയുണ്ടാക്കാ ത്തതിനാലാണ് താനവരെ ഉപേക്ഷിച്ചതെന്നും തന്റെ സ്വത്തും വീടും സമ്പാദ്യവുമെല്ലാം ഭാര്യക്കാണ് നല്‍കിയതെന്നും പെന്‍ഷന്‍മാ ത്രമാണ് തനിക്കാശ്രയമെന്നും വിമല്‍റാവു കോടതിയില്‍ ബോധിപ്പിച്ചു. ഇനി ഒന്നിച്ചുജീവിച്ചുകൂടേ എന്ന ജഡ്ജിയുടെ ചോദ്യത്തിന് ‘ അമരക്കയുടെ കറി ഭാര്യ വച്ചുതരില്ലെന്ന വിമല്‍ റാവുവിന്റെ വാക്കുകള്‍കേട്ട് ജഡ്ജിയുള്‍പ്പെടെ എല്ലാവരും ചിരിച്ചുപോയി. കറിവച്ചുകൊടുക്കാനുള്ള ജഡ്ജിയുടെ അഭ്യര്‍ത്ഥന വിമല്‍റാവുവിന്റെ ഭാര്യ രുക്മിണി (72) തലകുലുക്കി സമ്മതിച്ചതോടെ ജഡ്ജി തന്റെ പോക്കറ്റില്‍നിന്നും 50 രൂപാ നല്‍കി പ്യൂണിനെവിട്ട് മാര്‍ക്കറ്റില്‍നിന്നും അമരയ്ക്കാവാങ്ങി രുക്മിണിയെ ഏല്‍പ്പിച്ച് ഉടനടി വീട്ടില്‍പ്പോയി ഒരു മണിക്കൂറിനുള്ളില്‍ കറിവച്ചുകൊടുവരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
രുക്മിണി കൊണ്ടുവന്ന കറി ജഡ്ജിയുള്‍പ്പെടെ എല്ലാവരും കഴിച്ചു. മതിവരുവോളം വിമല്‍റാവുവും കഴിച്ചു. രുക്മിണിയുടെ പാചകനൈപുണ്യത്തെ ജഡ്ജിയും പ്രശംസിച്ചു. പ്രശ്‌നം അവസാനിച്ചതായും ഇരുകൂട്ടരും ഒന്നായതായും ജഡ്ജി പ്രഖ്യാപിക്കവേ വിമല്‍റാവു അടുത്ത സംശയവുമായി മുന്നോട്ടുവന്നു. ‘ വീണ്ടും ഭാര്യ തന്റെ ആവശ്യം നിരസിച്ചാലോ ? ചോദ്യം കേട്ട് ജഡ്ജിയും കുഴങ്ങി. എന്താണ് പോംവഴിയെന്ന ചോദ്യത്തിന് ഷിര്‍ഡി സത്യസായിബാബ ക്ഷേത്രത്തില്‍വച്ചു സത്യം ചെയ്താല്‍ താന്‍ ഭാര്യയെ വിശ്വസിക്കാമെന്ന വിമല്‍റാവുവിന്റെ നിബന്ധനയും ജഡ്ജിയുള്‍പ്പെടെ എല്ലാവരും അംഗീകരിച്ചു. ഇത്തവണ അതിശയിപ്പിച്ചത് കോടതിയിലെ സ്റ്റാഫായിരുന്നു. ഇരുവര്‍ക്കും ഷിര്‍ഡിയില്‍ പോയിവരാനുള്ള 1500 രൂപ അവരെല്ലാം ചേര്‍ന്നാണ് നല്‍കിയത്. ഇനി ഭര്‍ത്താവിന്റെ ഒരാഗ്രഹത്തിനും എതിരു നില്‍ക്കില്ല എന്ന് ഷിര്‍ഡി സായിബാബയ്ക്കു മുന്നില്‍ സത്യം ചെയ്ത രുക്മിണിക്കൊപ്പം വീട്ടിലെത്തിയപ്പോള്‍ വിമല്‍റാവുവിനെ മക്കളും മരുമക്കളും ചേര്‍ന്ന് സ്വീകരിച്ചത് ഒരു കുട്ട നിറയെ അമരക്കയുമായായിരുന്നു.