കാമുകിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ഭര്‍ത്താവിനെ ഭാര്യ കൈയ്യോടെ പൊക്കി! കോട്ടയം ഗാന്ധിനഗറില്‍ അരങ്ങേറിയത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍
കോട്ടയം: ലോഡ്ജില്‍ കാമുകിക്കൊപ്പം മുറിയെടുത്തു തങ്ങിയ ഭര്‍ത്താവിനെ ഭാര്യ കൈയോടെ പൊക്കി. കോട്ടയം ഗാന്ധിനഗറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കാമുകിക്കൊപ്പം തങ്ങിയ ഭര്‍ത്താവിനെ ഭാര്യ ലോഡ്ജ് മുറിയിലെത്തി അടിക്കുകയും കാമുകിയെ പിടിച്ച് തള്ളുകയും ചെയ്തു. തുടര്‍ന്ന് സംഗതി വഷളായതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി മൂവരേയും സ്‌റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് പോലീസ് ഇരുവരെയും ബന്ധുക്കള്‍ക്കൊപ്പം അനുനയിപ്പിച്ച് പറഞ്ഞയച്ചു. ഇതിനിടെ ബന്ധുവിനൊപ്പം പറഞ്ഞുവിട്ട കാമുകി ബസിനു മുന്നിലേക്ക് ചാടാന്‍ ശ്രമം നടത്തി.
ശനിയാഴ്ച കോട്ടയം ഗാന്ധിനഗറിലെ ലോഡ്ജിലാണ് ഭര്‍ത്താവും കാമുകിയും മുറിയെടുത്തത്. ഇതറിഞ്ഞ ഭര്‍ത്താവിന്റെ കൂട്ടുകാരില്‍ ചിലര്‍ ഭാര്യയോട് ലോഡ്ജിന്റെ പേരും മുറി നമ്പരും പറഞ്ഞുകൊടുത്തതോടെയാണ് ഭാര്യ വിവരം അറിയുന്നത്. തുടര്‍ന്ന് ഭാര്യ ലോഡ്ജില്‍ എത്തുകയായിരിന്നു. മുറിയെടുത്തു താമസിച്ചത് ഉഭയസമ്മതപ്രകാരമായതിനാല്‍ ഭര്‍ത്താവിന്റെയും കാമുകിയുടെയും പേരില്‍ കേസെടുക്കാന്‍ സാധിക്കാത്തതിനാല്‍ അനുനയിപ്പിച്ച് ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു.