ഇൻസ്റ്റഗ്രാം റീലുകളുടെ ക്വാളിറ്റി കുറയുന്നു ;കാരണമിതാണ്
മുംബൈ: റീലുകളുടെ കാലമാണ് ഇപ്പോൾ. ഒഴിവ് സമയം കിട്ടിയാൽ അപ്പോൾ പോവും ഇൻസ്റ്റയിലേക്ക് റീൽ കാണാനായി. എന്നാൽ ഇങ്ങനെ റീൽ കാണുന്ന സമയത്ത് ക്വാളിറ്റി കുറയുന്നത് കാഴ്ചക്കാരെ നിരാശപ്പെടുത്താറുണ്ട്. എന്തുകൊണ്ടാണ് ക്വാളിറ്റി ഇങ്ങനെ കുറയുന്നത് എന്ന് അറിയോ….
ഇൻസ്റ്റയിലെ എല്ലാം റീലുകൾക്ക് ഇത്തരത്തിലുള്ള പ്രശ്‌നമനില്ല. ചില ഇൻസ്റ്റാ വീഡിയോകൾ മാത്രമാണ് ക്വാളിറ്റി കുറവിൽ കാണാൻ പറ്റുന്നത്. ഇതിന് പിന്നിലുള്ള കാരണ ഇപ്പോൾ ഇൻസ്റ്റാ തലവൻ ആദം മോസ്സെരി പറയുന്നത് ഇങ്ങനെയാണ്.
പഴയതോ വലിയ പോപ്പുലാരിറ്റിയില്ലാത്തതോ ആയ വീഡിയോകളുടെ ക്വാളിറ്റിയാണ് ഇത്തരത്തിൽ ഇൻസ്റ്റഗ്രാം കുറയ്ക്കുന്നത്. കഴിയുന്നത്ര വീഡിയോകൾ മികച്ച ക്വാളിറ്റിയിൽ കാണിക്കാനാണ് ഞങ്ങൾ പൊതുവെ ആഗ്രഹിക്കുന്നത്. എന്നാൽ ഏറെക്കാലമായി ആളുകൾ കാണാത്ത ഒരു വീഡിയോയാണേൽ ഞങ്ങൾ അതിൻറെ വീഡിയോ ക്വാളിറ്റി കുറയ്ക്കാറുണ്ട്.
വീഡിയോയുടെ ആരംഭത്തിൽ മാത്രമായിരിക്കും ഏറെ കാഴ്ചക്കാരുണ്ടായിരുന്നിരിക്കുക എന്ന കാരണത്താലാണിത്. ആ വീഡിയോ വീണ്ടും ഏറെപ്പേർ കാണുകയാണേൽ ക്വാളിറ്റി ഉയർത്താറുണ്ട് എന്നാണ് ഇൻസ്റ്റാ തലവൻ ആദം മോസ്സെരി വ്യക്തമാക്കുന്നത്.
എന്നാൽ ഇതിനെതിരെ നിരവധി പേരാണ് പ്രതികരിക്കുന്നത്. ഇത് അത്ര നല്ല കാര്യമല്ല. ഇങ്ങനെ ക്വാളിറ്റി കുറയ്ക്കാൻ പാടില്ല. എത്ര കഷ്ടപ്പെട്ടാണ് ഓരോരുത്തരും റീൽ എടുക്കുന്നത്. അവരോട് ഇങ്ങനെ ചെയ്യുന്നത് ശരിയായ കാര്യമല്ല. ഇൻസ്റ്റഗ്രാമിലെ പെർഫോമൻസ് മികച്ചതാക്കിയാൽ മാത്രം വീഡിയോ ക്വാളിറ്റി കൂട്ടാം എന്ന പ്രഖ്യാപനം അപഹാസ്യമാണ് എന്നിങ്ങനെയാണ് പ്രതികരണങ്ങൾ …. ക്വാളിറ്റിയിലല്ല, കണ്ടൻറിൻറെ മേൻമയിലാണ് കാര്യമിരിക്കുന്നത് എന്നുമാണ് ഈ വിമർശനത്തോട് മോസ്സെരിയുടെ പ്രതികരണം.