29.5 C
Kottayam
Sunday, May 12, 2024

ചെറുപ്പക്കാര്‍ക്കിടയില്‍ കൊവിഡ് രോഗബാധ വര്‍ധിക്കുന്നു; യുവജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കമെന്ന് ലോകാരോഗ്യ സംഘടന

Must read

ജനീവ: കൊവിഡിനെ പ്രതിരോധിക്കാന്‍ യുവജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ചെറുപ്പക്കാര്‍ക്കിടയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഫെബ്രുവരി 24 മുതല്‍ ജൂലൈ 24 വരെ നടത്തിയ പഠനത്തില്‍ 20 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ് രേഗബാധിതരില്‍ ഏറെയും. ഇവരില്‍ ലക്ഷണങ്ങള്‍ പ്രകടമാകത്തതിനാല്‍ കൊവിഡ് വ്യാപന സാധ്യത വര്‍ധിക്കുന്നതായും ലോകാരോഗ്യ സംഘടന പറയുന്നു.

ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ ആദ്യഘട്ടങ്ങളില്‍ വളരെ കുറച്ചു കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, സമീപ കാലങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പടുത്തുന്നത്. അതോടൊപ്പം ചെറുപ്പക്കാരിലും രോഗബാധിതരുടെ തോത് വര്‍ധിക്കുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

മാത്രമല്ല, ഓസ്ട്രേലിയ, ഫിലിപൈന്‍സ് എന്നിവിടങ്ങളില്‍ സമീപ ആഴ്ചകളില്‍ സ്ഥിരീകരിച്ച കേസുകളില്‍ അധികവും നാല്‍പത് വയസിനു താഴെയുള്ളവര്‍ക്കാണ്. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ രോഗ ലക്ഷണങ്ങളില്ലാത്ത രോഗബാധിതര്‍ പ്രായമായവരുമായി ഇടപഴകുന്നതും രോഗ വ്യാപനത്തിന്റെ സാധ്യത രൂക്ഷമാക്കുന്നതായും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week