പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് 1000 ജി.ബി നെറ്റ് നല്‍കുമെന്ന തരത്തില്‍ ഒരു സന്ദേശം ഇപ്പോള്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് വ്യാജ സന്ദേശമാണെന്നും ഈ സന്ദേശം കണ്ട് തട്ടിപ്പിനിരയാവരുതെന്നും സൈബര്‍ സുരക്ഷാ സ്ഥാപനം ഇസെറ്റിനെ (ESET) ഉദ്ധരിച്ച് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ ആദ്യം ആ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോയി അത് പരിശോധിയ്ക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
1000 ജിബി സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്നുവെന്ന് തുടങ്ങുന്ന സന്ദേശത്തില്‍ ഒരു ലിങ്കും നല്‍കിയിട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു സര്‍വേ പൂര്‍ത്തിയാക്കാനും ഒരു ചിത്രം വാട്‌സാപ്പില്‍ 30 പേര്‍ക്ക് അയച്ചു കൊടുക്കാനും ആവശ്യപ്പെടും. ഇത്തരത്തില്‍ ചെയ്താല്‍ 1000 ജിബി ലഭിക്കുമെന്നാണ് സന്ദേശം.