ന്യൂഡല്‍ഹി: 2020 മുതല്‍ ഫെബ്രുവരി 1 മുതല്‍ ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്ട്സാപ്പ് ലഭ്യമാകില്ല. ചില പഴയ മൊബൈല്‍ ഫോണ്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് സപ്പോര്‍ട്ട് പിന്‍വലിക്കുന്നതോടെയാണ് ഈ ഫോണുകളില്‍ വാട്ട്സാപ്പ് ലഭ്യമാകാതാവുക. വാട്ട്സാപ്പ് ചോദ്യോത്തര വിഭാഗത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം ആന്‍ഡ്രോയിഡ് 2.3.7 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ഐഒഎസ് 7ല്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഫോണുകളിലുമാണ് അടുത്ത വര്‍ഷം തൊട്ട് വാട്ട്സാപ്പ് ലഭിക്കാതിരിക്കുക.
ഈ മൊബൈല്‍ ഫോണുകളില്‍ പുതിയ വാട്ട്സാപ്പ് അക്കൗണ്ട് എടുക്കാനോ നിലവിലുള്ള അക്കൗണ്ട് റീ-വേരിഫൈ ചെയ്യാനോ സാധിക്കില്ല. ഇതിന് പുറമെ 2019 ഡിസംബര്‍ 31 മുതല്‍ എല്ലാ വിന്‍ഡോസ് ഫോണുകളില്‍ നിന്നും വാട്ട്സാപ്പ് സപ്പോര്‍ട്ട് പിന്‍വലിക്കും.