മകള്‍ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചു; മകള്‍ മരിച്ചെന്ന് കാട്ടി പോസ്റ്റര്‍ ഒട്ടിച്ച് അച്ഛന്‍!
ചെന്നൈ: പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ച മകള്‍ മരിച്ചെന്ന് കാട്ടി നാട്ടില്‍ പോസ്റ്റര്‍ ഒട്ടിച്ച് അച്ഛന്റെ പ്രതികാരം. തന്റെ മകള്‍ മകള്‍ മരിച്ചെന്നും ശവസംസ്‌കാര ചടങ്ങിന്റെ തീയതിയും കാണിച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് ഗ്രാമത്തില്‍ പോസ്റ്റൊറൊട്ടിച്ചത്.
തമിഴ്‌നാട്ടിലെ കുപ്പുരാജ പാളയത്താണ് സംഭവം. യുവാവുമായി ദീര്‍ഘകാലമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ പിതാവ് സമ്മതം നല്‍കിയിരുന്നില്ല. യുവാവിന്റെ അമ്മ താഴ്ന്ന വിഭാഗത്തില്‍പെട്ട ആളാണെന്ന് ആരോപിച്ചാണ് വിവാഹത്തിന് അനുമതി നല്‍കാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹത്തിന് സമ്മതിക്കില്ലെന്ന് മനസിലാക്കിയ യുവതി യുവാവിനോടൊപ്പം ഒളിച്ചോടി കല്ല്യാണം കഴിക്കുകയായിരുന്നെന്നു. ജൂണ്‍ 6 നാണ് പെണ്‍കുട്ടി യുവാവിനോടൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന് വാഹനാപകടത്തില്‍ മകള്‍ മരിച്ചെന്നും ശവസംസ്‌കാര ചടങ്ങുകള്‍ ജൂണ്‍ 10 ന് വൈകിട്ട് 3.30 ന് നടക്കുമെന്നും വ്യക്തമാക്കിയുള്ള പോസ്റ്റര്‍ ജൂണ്‍ ഒന്‍പതിന് ഗ്രാമത്തില്‍ പിതാവ് ഒട്ടിക്കുകയായിരുന്നു.