KeralaNewsRECENT POSTS
വയനാട്ടില്‍ ബൈക്ക് യാത്രക്കാര്‍ക്ക് നേരെ ചീറിപ്പാഞ്ഞ് കടുവ! യുവാക്കള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്; വീഡിയോ വൈറല്‍
പുല്‍പ്പള്ളി: വയനാട്ടില്‍ ബൈക്ക് യാത്രക്കാര്‍ക്ക് നേരെ കടുവ ചീറി പാഞ്ഞടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളിയിലാണ് സംഭവം. പാമ്പ്ര എസ്റ്റേറ്റിനു സമീപത്ത് കൂടി യാത്ര ചെയ്ത യുവാക്കള്‍ക്കു നേരെയാണ് കടുവയുടെ ആക്രമണ ശ്രമം ഉണ്ടായത്.
ബൈക്കിനു പിന്നിലിരുന്നയാള്‍ കാടിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തവെ അപ്രതീക്ഷിതമായി കടുവ പാഞ്ഞടുക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് കടുവയുടെ ആക്രമണത്തില്‍നിന്നും ഇരുവരും രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News