KeralaNewsPoliticsRECENT POSTS
പ്രവാസി ആത്മഹത്യയിലും കസ്റ്റഡിമരണത്തിലും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി.എസ്
തിരുവനന്തപുരം: പ്രവാസിയുടെ ആത്മഹത്യയിലും ഇടുക്കിയിലെ കസ്റ്റഡിമരണത്തിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. പോലീസ് സേനയില്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ ഗുരുതരമാണ്. സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിയമസഭയില്‍ ആവശ്യപ്പെട്ടു. പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ ജനപ്രതിനിധികളെ പരോക്ഷമായി വിമര്‍ശിച്ചും വിഎസ് രംഗത്തെത്തി. ചില കാര്യങ്ങളില്‍ വീഴ്ചയുണ്ടായി. ജനപ്രതിനിധികള്‍ക്ക് വീഴ്ചയില്‍നിന്ന് ഒഴിയാനാവില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News