ആലപ്പുഴ: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴയിലും കൊല്ലത്തും വിവിധയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ തകരാറിലായി. ആലപ്പുഴ നഗരസഭാ സീ വ്യൂ വാര്‍ഡിലെ രണ്ട് ബൂത്തുകളിലാണ് വോട്ടിംഗ് മെഷീന്‍ തകരാറിലായത്.
കൊല്ലം തഴവ കുതിരപ്പന്തി എല്‍പിഎസ് ബൂത്തിലും വോട്ടിംഗ് മെഷീന്‍ തകരാറിലായി. കൊല്ലം ഇടമുളയ്ക്കല്‍ പഞ്ചായത്ത് ആറാം വാര്‍ഡിലെ ബൂത്ത് രണ്ടിലും വോട്ടിംഗ് മെഷീന്‍ തകരാറിലായി. ആലപ്പുഴ പള്ളിപ്പാട് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലും വോട്ടിംഗ് മെഷീന്‍ തകരാറിലായി. ഇവിടെ വോട്ടിംഗ് വൈകുകയാണ്.
തിരുവനന്തപുരം പേട്ടയില്‍ മോക് പോളിംഗിനിടെ മൂന്ന് വോട്ടിംഗ് മെഷീനുകളില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. തകരാര്‍ കണ്ടെത്തിയ മെഷീനുകള്‍ മാറ്റി പുതിയ മെഷീനുകള്‍ എത്തിച്ച് പോളിംഗ് ആരംഭിച്ചു. ബൂത്ത് ഏജന്റുമാര്‍ പുതിയ വോട്ടിംഗ് മെഷീനുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തി.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയത്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. ആദ്യമണിക്കൂറില്‍ 6.08 ശതമാനത്തിലേറെ പോളിംഗ് നടന്നു.