ദുബായ്:രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സന്ദര്‍ശക വിസ വ്യവസ്ഥ കര്‍ശനമാക്കി ദുബായ് സര്‍ക്കാര്‍. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പല രാജ്യങ്ങളില്‍നിന്നും ആവശ്യമായ രേഖകളില്ലാതെ നിരവധി പേരാണ് ദുബായില്‍ എത്തുന്നത്. ഇപ്പോഴിതാ സന്ദര്‍ശക വിസ വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ദുബായ് സര്‍ക്കാര്‍. മടക്കയാത്രാ ടിക്കറ്റില്ലാതെ എത്തുന്നവരുടെ ഉത്തരവാദിത്തം വിമാനക്കമ്പനികള്‍ക്കാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
എന്നാൽ ഇത്തരത്തിലെത്തുന്ന യാത്രക്കാരുടെ ഉത്തരവാദിത്തം വിമാനക്കമ്പനികള്‍ക്കാണെന്ന് വ്യക്തമാക്കിയതോടെ പല യാത്രക്കാരെയും നാട്ടിലെ വിമാനത്താവളങ്ങളില്‍ തന്നെ തടഞ്ഞു. സന്ദര്‍ശക വിസയില്‍ എത്തി ജോലി ലഭിക്കാത്തവര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മടങ്ങുന്നത് ഒഴിവാക്കാന്‍ വേണ്ടി കൂടിയാണ് നിയമം കര്‍ശനമാക്കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News