നടന്‍ വിശാല്‍ രാത്രി കാലങ്ങളില്‍ മതില്‍ ചാടി 16കാരിയുടെ വീട്ടില്‍ എത്താറുണ്ട്; പറഞ്ഞു പരത്തിയ സ്ത്രീ പിടിയില്‍
നടന്‍ വിശാലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍. വിശാലിന് 16 കാരിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തിയ ചെന്നൈ സ്വദേശിയായ വിശ്വവര്‍ഷിണി എന്ന സ്ത്രീയാണ് പോലീസ് പിടിയിലായിരിക്കുന്നത്. നാമക്കല്‍ ജില്ലയില്‍ നിന്നാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിന് യുവതി ശ്രമിച്ചുവെങ്കിലും ഹൈക്കോടതി അവരുടെ ആവശ്യം തള്ളി.
തന്റെ അയല്‍വാസിയായ പെണ്‍കുട്ടിക്ക് വിശാലുമായി ബന്ധമുണ്ടെന്നും വിശാല്‍ രാത്രികാലങ്ങളില്‍ മതിലുചാടി അവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. തന്റെ കയ്യില്‍ അതിന് തെളിവായുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ഉണ്ടെന്നും അവകാശപ്പെട്ടിരുന്നു.
പെണ്‍കുട്ടിയുടെ അമ്മയുമായി ഇവര്‍ വഴക്കിലായിരുന്നുവെന്നും പക തീര്‍ക്കാനായി പെണ്‍കുട്ടിയെ കുറിച്ച് അപകീര്‍ത്തികരമായി പ്രചരണങ്ങള്‍ നടത്തുകയായിരുന്നുവെന്നു പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.