KeralaNewsRECENT POSTS
ഇത് കേരളമാണ് തളരില്ല ഞങ്ങള്‍… റോഡിലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട കണ്ടെയ്‌നര്‍ ലോറി കെട്ടി വലിച്ച് നാട്ടുകാര്‍
റോഡിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുപോയ കണ്ടെയ്നര്‍ ലോറി നാട്ടുകാര്‍ വലിച്ചുനീക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇത് കേരളമാണ് തളരില്ല ഞങ്ങള്‍..മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ച.. ചങ്കുകള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന തലക്കെട്ടോടെ പിഎഫ്കെ മീഡിയയാണ് ഈ വിഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. വെള്ളക്കെട്ട് നിറഞ്ഞ റോഡില്‍ കണ്ടെയ്നര്‍ ലോറി നിന്നുപോകുകയായിരുന്നു. ഇതേതുടര്‍ന്ന് പരിസര വാസികള്‍ ഒന്നിച്ചെത്തി ലോറി കെട്ടിവലിച്ച് നീക്കുകയായിരിന്നു.
https://youtu.be/TBGDHe4uGX0
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News