KeralaNews

കൊറോണക്കെതിരെ വേറിട്ട സേവ് ദി ഡേറ്റുമായി രാഹുലും ശ്രീലക്ഷ്മിയും

കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ പൊതുപരിപാടികളും വിവാഹ ആഘോഷങ്ങളുമെല്ലാം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിന്നു. ഇതേത്തുടര്‍ന്ന് നിരവധി ആളുകള്‍ ഈ നിര്‍ദ്ദേശം കൈക്കൊണ്ട് വിവാഹം ലളിതമാക്കുകയും ചെയ്തു.

എന്നാല്‍ ഇക്കാര്യത്തിലും വ്യത്യസ്ഥരാകുകയാണ് രാഹുലും ശ്രീലക്ഷ്മിയും. കൊറോണ പ്രതിരോധ സന്ദേശം ജനങ്ങളിലെത്തിക്കാനായി മുഖാവരണം ധരിച്ചുള്ള സേവ് ദി ഡേറ്റ് പുറത്തിറക്കായാണ് ഇവര്‍ വ്യത്യസ്തരായത്.

മുഹമ്മ പഞ്ചായത്ത് പത്താം വാര്‍ഡ് മറ്റത്തില്‍ ശശിയുടെയും പ്രിയയുടെയും മകള്‍ ശ്രീലക്ഷ്മിയുടെയും വടക്കനാര്യാട് നേതാജി നിളാപറമ്പില്‍ രാജേന്ദ്രന്റെ മകന്‍ രാഹുലിന്റേയും വിവാഹം ഞായറാഴ്ചയാണ്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന് മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. വധൂഗൃഹത്തില്‍ വച്ച് ലളിതമായി വിവാഹം നടത്താനാണ് ഇവരുടെ പദ്ധതി.

വിവാഹം ലളിതമാക്കുന്നതിനൊപ്പം ഈ സാഹചര്യത്തില്‍ കൊറോണ പ്രതിരോധ സന്ദേശം കൂടി നല്‍കാന്‍ രാഹുലും ശ്രീലക്ഷ്മിയും തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് മാസ്‌ക് ധരിച്ചുകൊണ്ടുള്ള സേവ് ദി ഡേറ്റ് ഫോട്ടോകള്‍ ഇരുവരും പുറത്തിറക്കിറക്കിയത്. ഫോട്ടോകള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.

മാത്രമല്ല ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം കല്യാണത്തിനെത്തുന്നവരെ നിരീക്ഷിക്കുന്നതിനായി കാമറയും സ്ഥാപിച്ചു കഴിഞ്ഞു. മകരം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വീടിനുസമീപത്തും മറ്റും ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button