വിപ്ലവം സൃഷ്ടിക്കാന്‍ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ ഇന്ന് തീയേറ്ററുകളിലേക്ക്
കൊച്ചി: ഒറ്റ ഷോട്ടില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ ഇന്ന് തീയേറ്ററുകളിലേക്ക്. വട്ടം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ നിഷാദ് ഹസന്‍ ആണ്.
പൈപ്പിന്‍ ചുവട്ടിലെ പ്രണയം, വള്ളിക്കുടിലിലെ വെള്ളക്കാരന്‍, നിത്യഹരിത നായകന്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച പവി കെ. പവന്‍ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ‘ചങ്ക്സ് ‘എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ശ്രദ്ധേയനായ ദിനു മോഹനും, സൈക്കോ, നിഷാദ് ഹസന്‍ എന്നിവരുമാണ.് തൃശൂര്‍ നഗരത്തില്‍ ഒരു ഇലക്ഷന്‍ സമയത്ത് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഗിന്നസ് റെക്കോര്‍ഡ് നേട്ടം ലഭിച്ച ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സംവിധായകന്‍ നിഷാദ് ഹസന് പുറമെ നവാഗതരായ ഉമേഷ് ഉദയകുമാര്‍, സാന്ദ്രാ തോമസ്, അധിന്‍ ഒല്ലൂര്‍, ഷാമില്‍ ബഷീര്‍, അന്‍വര സുല്‍ത്താന, മെല്‍വിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്‌റ്‌സ്, അറുപതോളം കേന്ദ്രകഥാപാത്രങ്ങളേയും അണിനിരത്തി ഗാനങ്ങള്‍, ഫ്ളാഷ്ബാക്ക് സീന്‍, ഫൈറ്റുകള്‍ ഉള്‍പ്പെടുത്തി രണ്ടു മണിക്കൂര്‍ ഒറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കിയ ചിത്രമാണിത്. ഒരുമാസം തുടര്‍ച്ചയായി അഭിനയിതാക്കള്‍ക്ക് വര്‍ക്ക് ഷോപ്പ് ഒക്കെ സംഘടിപ്പിച്ച ശേഷമാണ് ചിത്രീകരണം നടത്തിയത്.