‘ഈ ചിത്രത്തില്‍ മൂന്നുപേര്‍!’ രണ്ടാമതും അച്ഛന്‍ ആകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍
രണ്ടാമതും അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍. ഭാര്യ ദിവ്യയുടെയും മകന്റെയും ചിത്രം പങ്കുവെച്ച് ഇങ്ങനെ കുറിച്ചു. ഈ ചിത്രത്തില്‍ മൂന്നുപേര്‍!. മകന്‍ വിഹാന്റെ ജന്മദിനത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഭാര്യയുടെയും കുട്ടിയുടെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ഈ സന്തോഷവാര്‍ത്ത പുറത്ത് വിട്ടത്.
”വിഹാന് ഇന്ന് രണ്ട് വയസ്സ് പൂര്‍ത്തിയാകും. അവന്റെ അമ്മ എനിക്ക് മറ്റൊരു കുഞ്ഞിനെക്കൂടി നല്‍കാന്‍ പോകുന്നു. ഈ ചിത്രത്തില്‍ മൂന്നുപേരാണ് ഉള്ളത്”- ദിവ്യയുടെയും മകന്റെയും ചിത്രത്തോടൊപ്പം വിനീത് കുറിച്ചു. 2012 ഒക്ടോബര്‍ 18-നായിരുന്നു ദിവ്യയും വിനീതും തമ്മിലുള്ള വിവാഹം. 2017 ജൂണ്‍ 30നാണ് വിഹാന്‍ ജനിച്ചത്. അതേസമയം നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ആണ് വിനീതിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.
https://www.instagram.com/p/BzUpWAGDCx3/?utm_source=ig_web_copy_link