NationalNews

ലോക്ക് ഡൗണ്‍ സമയത്ത് കടമെടുത്ത മുഴുവന്‍ തുകയും തിരികെ അടയ്ക്കാമെന്ന് വിജയ് മല്യ

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ കടമെടുത്ത മുഴുവന്‍ തുകയും തിരികെ അടക്കാമെന്ന അഭ്യര്‍ത്ഥനയുമായി വീണ്ടും മദ്യ വ്യവസായി വിജയ് മല്യ.

<p>സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യ കടമെടുത്ത 9,000 കോടി രൂപയും തിരികെ അടക്കാമെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമനോട് അഭ്യര്‍ഥിച്ചത്.</p>

<p>’കിഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി കടമെടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാം. എന്നാല്‍, പണം സ്വീകരിക്കാന്‍ ബാങ്കുകള്‍ തയാറാവണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സ്വത്ത് വകകള്‍ തിരികെ നല്‍കാന്‍ തയാറാവുകയും വേണം. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ തന്റെ അഭ്യര്‍ഥന ധനമന്ത്രി സ്വീകരിക്കുമെന്നു കരുതുന്നു’- വിജയ് മല്യ ട്വീറ്റ് ചെയ്തു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker