കുറച്ച് വര്‍ഷങ്ങളായി ഞാന്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാളാണ്; വിദ്യാ ബാലന്റെ പുതിയ ചിത്രം വൈറലാകുന്നു
ഏറെ ആരാധകരുള്ള താരമാണ് വിദ്യാ ബാലന്‍. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി ഇടയ്ക്കിടെ താരം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ദീപാവലിയോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. ദീപാവലി2019 എന്ന ട്രെന്‍ഡിങ് ഹാഷ്ടാഗിനിടെയാണ് കഴിഞ്ഞ കുറച്ച് ദിവസമായി ബോളിവുഡില്‍ മറ്റൊരു ഹാഷ്ടാഗ് ട്രെന്‍ഡ് ആകുന്നത്. #projectstreedhan എന്ന ഹാഷ്ടാഗോട് കൂടി ബോളിവുഡ് താരം വിദ്യ ബാലനാണ് ഈ ക്യാമ്പൈന്‍ തുടങ്ങിവെച്ചത്.
പ്ലേറ്റ് നിറയെ ഈന്തപ്പഴവും പിടിച്ച് വിദ്യാ നില്‍ക്കുന്ന ഫോട്ടോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രം ആരാധകര്‍ക്കായി താരം പങ്കുവെച്ചത്. ചിത്രത്തിന് താഴെ താരം കുറിച്ചത് ഇങ്ങനെ ‘ഇന്ത്യയില്‍ രണ്ടില്‍ ഒരു സ്ത്രീക്ക് വിളര്‍ച്ചയുണ്ട്. കുറച്ച് വര്‍ഷങ്ങളായി ഞാന്‍ ആ രണ്ടില്‍ ഒരാളാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയം ഈന്തപ്പഴമാണ്. നിങ്ങളുടെ ഏതാണ്? സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നതിന് പകരം ഇരുമ്പില്‍ നിക്ഷേപിക്കൂ. ആരോഗ്യകരമായ ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കൂ’ വിദ്യ കുറിച്ചു.
നടിയുടെ ചിത്രവും അടിക്കുറിപ്പും നിമിഷന്നേരം കൊണ്ടാണ് വൈറലായത്. ചില നല്ല നിര്‍ദ്ദേശങ്ങളുമായി താരം സോഷ്യല്‍ മിഡിയയില്‍ എത്താറുണ്ട്. ഇതിനാല്‍ തന്നെ നിരവധി വിമര്‍ശനങ്ങളാണ് താരംത്തിന് നേരെ വരാര്‍. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കെതിരെയും വിദ്യാ രംഗത്തെത്താറുണ്ട്. തക്കതായ മറുപടി കൊടുത്ത് ഇത്തരക്കാരുടെ വായടപ്പിക്കാറും ഉണ്ട്.
https://www.instagram.com/p/B3zFSxenxIq/?utm_source=ig_web_copy_link