CricketKeralaNewsSports

സഞ്ജു വി സാംസൺ രോഹിത് ശര്‍മയെപ്പോലെ സഞ്ജുവിനെ പുകഴ്ത്തി മുതിർന്ന താരങ്ങൾ

ഡബ്ലിൻ:അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി-20യില്‍ മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി മുന്‍ ദേശീയ താരവും കമന്‍്റേറ്ററുമായ ആകാശ് ചോപ്ര.

രോഹിത് ശര്‍മയെപ്പോലെയാണ് സഞ്ജു കളിക്കുന്നതെന്നും ക്രീസിലുള്ളപ്പോള്‍ ഇടതടവില്ലാതെ റണ്‍സ് വരുമെന്നും ചോപ്ര പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരങ്ങളായ അജയ് ജഡേജ, ഇര്‍ഫാന്‍ പത്താന്‍, വിന്‍ഡീസ് ഇതിഹാസം ഇയാന്‍ ബിഷപ്പ് എന്നിവരൊക്കെ അയര്‍ലന്‍ഡിനെതിരായ മത്സരത്തിനു ശേഷം സഞ്ജുവിനെ പ്രശംസിച്ചിരുന്നു. (sanju samson rohit sharma aakash chopra)

“സഞ്ജു വളരെ നന്നായി ബാറ്റ് ചെയ്തു. അദ്ദേഹത്തിന്‍്റെ തുടക്കം നന്നായിരുന്നു, എന്നാല്‍ ഇന്നിം​ഗ്സിന്റെ മധ്യത്തില്‍ ഒന്ന് പിന്നാക്കം പോയി. പക്ഷെ, വീണ്ടും അദ്ദേഹം അതിവേ​ഗം സ്കോര്‍ ഉയര്‍ത്തി. ബാറ്റ് ചെയ്യുമ്ബോഴൊക്കെ സഞ്ജു അത് വളരെ നന്നായി ചെയ്യും. സഞ്ജു ഒരിക്കലും മോശമായി ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. രോഹിത് ശര്‍മയുടെ വിഭാ​ഗത്തില്‍ പെടുന്ന ബാറ്ററാണ് സഞ്ജു. കാരണം രോഹിത്തും ബാറ്റ് ചെയ്യുമ്ബോഴൊക്കെ അത് വളരെ മനോഹരമായി ചെയ്യും. ഒരു ഇടതടവുമില്ലാതെ റണ്‍സ് വന്നുകൊണ്ടിരിക്കും, ഒപ്പം മത്സരത്തെ മുഴുവന്‍ നിയന്ത്രിക്കുകയും ചെയ്യും.”-ചോപ്ര പറഞ്ഞു.

തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഇര്‍ഫാന്‍ പത്താനും ഇയാന്‍ ബിഷപ്പും സഞ്ജുവിനെ പുകഴ്ത്തിയത്.

അയര്‍ലന്‍ഡിനെതിരെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത സഞ്ജു 42 പന്തില്‍ 77 റണ്‍സെടുത്താണ് പുറത്തായത്. 31 പന്തിലായിരുന്നു ഫിഫ്റ്റി. അയര്‍ലന്‍ഡിനെതിരായ പരമ്ബരയില്‍ കളിച്ച താരങ്ങളെത്തന്നെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിലും ഇന്ത്യ പരീക്ഷിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പരിമിത ഓവര്‍ താരങ്ങളെ ആദ്യ ടി-20യില്‍ നിന്ന് ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ മലയാളി സഞ്ജു സാംസണ് മത്സരത്തില്‍ ഇടം ലഭിച്ചേക്കും.

ജൂലായ് ഒന്നിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരം. ജൂലായ് ഏഴിന് ആദ്യ ടി-20. ടെസ്റ്റ് മത്സരം അഞ്ചാം തീയതിയാണ് അവസാനിക്കുന്നത് എന്നതിനാല്‍ ടീമിലെ പരിമിത ഓവര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനാണ് ബിസിസിഐയുടെ ആലോചന. അങ്ങനെയെങ്കില്‍ ജസ്പ്രീത് ബുംറ, വിരാട് കോലി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നീ താരങ്ങള്‍ ആദ്യ ടി-20യില്‍ ഉണ്ടാവില്ല. ജൂലായ് ഒന്നിനും മൂന്നിനും ഇന്ത്യ രണ്ട് ടി-20 സന്നാഹമത്സരങ്ങള്‍ കളിക്കും. ഈ മത്സരങ്ങളിലും അയര്‍ലന്‍ഡിനെതിരെ കളിച്ച ടീം തന്നെയാവും ഇറങ്ങുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker