FeaturedHome-bannerKeralaNews
Thalekunnil Basheer|മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ (Thalekkunnil Basheer ) അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടിൽ വെച്ചാണ് അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അഞ്ച് വർഷത്തോളമായി വിശ്രമത്തിൽ ആയിരുന്നു. ലോക്സഭ,രാജ്യസഭ എംപി ആയും എംഎല്‍എ ആയും പ്രവർത്തിച്ചിരുന്നു.കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്‍റ് തുടങ്ങി നിരവധി പദവികൾ വഹിച്ച ബഷീര്‍ നടന്‍ പ്രേം നസീറിന്‍റെ സഹോദരി ഭർത്താവ് കൂടിയാണ്. വിദേശത്തുള്ള മകൻ വന്ന ശേഷം മറ്റന്നാളായിരിക്കും സംസ്ക്കാരം. മൃതദ്ദേഹം ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News