NationalNewsRECENT POSTS
വീരപ്പന്റെ മകള്‍ വിദ്യാ റാണി ബി.ജെ.പില്‍ ചേര്‍ന്നു
കൃഷ്ണഗിരി: അന്തരിച്ച കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പന്റെ മകളും അഭിഭാഷകയുമായ വിദ്യാ റാണി ബി.ജെപിയില്‍ ചേര്‍ന്നു. കൃഷ്ണഗിരിയില്‍ മുരളീധര്‍ റാവുവിന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം വിദ്യാ റാണി സ്വീകരിച്ചത്.
ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തകയാണ് വിദ്യാ റാണി. വീരപ്പന്റെ മൂത്ത മകളാണ് വിദ്യാ റാണി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്റെ ആഗ്രഹം സാധിക്കാന്‍ ഐ.എ.എസ് കോച്ചിംഗിന് ചേര്‍ന്ന് വിദ്യാ റാണി വാര്‍ത്തകളില്‍ ഇടം നേടിയിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News