EntertainmentKeralaNews

40 ദിവസത്തില്‍ പാക്കപ്പ്‌!ആഘോഷമാക്കി ധ്യാനും പ്രണവും; ‘വർഷങ്ങൾക്കു ശേഷം’ഫസ്റ്റ്‌ലുക്ക്; ചിത്രം ഏപ്രിലിൽ

കൊച്ചി:വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ധ്യാൻ ശ്രീനിവാസന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാൽ, ബോളിവുഡ് സംവിധായകൻ കരൺ ജോഹർ നടന്മാരായ ദിലീപ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടോവിനോ, ആസിഫ് അലി തുടങ്ങിയവരാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

പുരട്ചി തലൈവർ എം ജി ആറിന്റെ പോസ്റ്ററിന് മുന്നിൽ പ്രണവും ധ്യാനും ആഘോഷിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം.

വിനീത് ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്‌മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

https://www.instagram.com/p/C1Ey3JAyBwR/?utm_source=ig_embed&ig_rid=56f84f8b-8682-4598-8e29-ba5263f4c48c

കരണിന്റെ നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ് മെറിലാൻഡ് സിനിമാസ് നിർമ്മിച്ച ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും കരസ്ഥമാക്കിയിരുന്നു.

ഛായാഗ്രഹണം – വിശ്വജിത്ത്, സംഗീതസംവിധാനം – അമൃത് രാംനാഥ്, എഡിറ്റിംഗ് – രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ – നിമേഷ് താനൂർ, കോസ്റ്റ്യൂം – ദിവ്യ ജോർജ്, മേക്കപ്പ് – റോണക്‌സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ – സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് – അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ – വിജേഷ് രവി, ടിൻസൺ തോമസ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചത്. വലിയൊരു ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ – വിഷു റിലീസായി ഏപ്രിൽ മാസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. പിആർഒ ആതിര ദിൽജിത്ത്, ഡിജിറ്റൽ അനൂപ് സുന്ദരൻ.

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ ചിത്രീകരണം പൂർത്തിയായി. 40 ദിവസം നീണ്ടു നിന്ന ചിത്രീകരണമാണ് ഇന്ന് പുലർച്ചെ 2 മണിയോടെ പൂർത്തിയായത്. ധ്യാൻ ശ്രീനിവാസന്‍റെ പിറന്നാൾ ദിനത്തിലാണ് ചിത്രീകരണം പൂർത്തിയായത് എന്ന പ്രത്യേകത കൂടിയുണ്ട്.

ചിത്രത്തിന്റെ പാക്കപ്പ് വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. 40 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാൻ സഹായിച്ച മുഴുവൻ അണിയറ പ്രവർത്തകർക്കും സംവിധായകൻ വിനീത് ശ്രീനിവാസൻ നന്ദി പറഞ്ഞു.

ധ്യാനിന്റെ ജന്മദിനമായ ഇന്ന് പുലർച്ചെ 2 മണിക്ക് ഞങ്ങൾ ‘വർഷങ്ങൾക്കുശേഷം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി. ചെയ്യുന്ന കാര്യങ്ങളിൽ ആത്മാർത്ഥയും അഭിനിവേശമുള്ള ഒരു കൂട്ടം ആളുകളുടെ ഒരു സൈന്യം തന്നെ എന്നോടൊപ്പമുണ്ടെന്നതിൽ ദൈവത്തോട് നന്ദിയുള്ളവനാണെന്നും ചിത്രം 2024 ഏപ്രിലിൽ റിലീസ് ചെയ്യുമെന്നും വിനീത് ശ്രീനിവാസൻ പാക്കപ്പ് വീഡിയോ പങ്കുവെച്ചു സോഷ്യൽ മീഡിയയിൽ എഴുതി.

അൻപതിലധികം ലൊക്കേഷനുകളും 132 അഭിനേതാക്കളും ഇരുനൂറ് പേരോളമുള്ള ക്രൂവും ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ സഹകരിച്ചിരുന്നു.

മെരിലാൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിക്കുന്നത്. ഗായിക ബോംബെ ജയശ്രീയുടെ മകനായ അമൃത് രാമനാഥ് ആണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker