ജീവിതത്തില്‍ സംഭവിച്ചതിലൊന്നും ദുഃഖം തോന്നുന്നില്ല; എല്ലാം ഓരോ അനുഭവങ്ങള്‍;മൂന്നാം വിവാഹം തകര്‍ന്നശേഷം മനസ് തുറന്ന് വനിതാ വിജയകുമാര്‍
ചെന്നൈ:ഒരിടവേളയ്ക്കുശേഷം തമിഴ് നടിയും നടന്‍ വിജയകുമാറിന്റെ മകളുമായ വനിത വിജയമാകുമാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. മൂന്നാം വിവാഹം പരാജയപ്പെട്ടതോടെ താന്‍ നാലാമതും പ്രണയത്തിലാണെന്ന് കഴിഞ്ഞ ദിവസമാണ് താരം വെളിപ്പെടുത്തിയത് .സംവിധായകന്‍ പീറ്ററുമായുള്ള വിവാഹം നാല് മാസങ്ങള്‍ തികയുന്നതിനു മുന്‍പ് തന്നെ വേര്‍പിരിയുകയായിരുന്നു.
നടന്‍ റിയാസ് ഖാന്റെ ഭാര്യയും നടിയുമായ ഉമ റിയാസ് ഖാനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു വനിത ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍ ഉമയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് വനിത.
‘എല്ലായിപ്പോഴും എന്റെ ജീവിതം ഒരു സാഹസികത നിറഞ്ഞതാണെന്ന് വേണം പറയാന്‍. ഒരു കാര്യത്തിലും എനിക്ക് കുറ്റബോധം തോന്നുന്നില്ല. കുറച്ച് മോഡേണ്‍ ആയി ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. അതുപോലെയാണ് എന്റെ മക്കളും. ഈ പ്രായത്തിലും അവര്‍ എനിക്ക് ഉപദേശങ്ങള്‍ തരുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. നമ്മുടെ ജീവിതം നമ്മള്‍ തന്നെയാണ് ജീവിക്കേണ്ടത്. എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല. ഇതുവരെ എന്റെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിച്ചത്, അതിലൊന്നും ദുഃഖം തോന്നുന്നില്ല. അതെല്ലാം ഓരോ അനുഭവങ്ങളായിരുന്നു. വാര്‍ത്തകളില്‍ എന്തൊക്കെയോ വരുന്നുണ്ട്. പക്ഷേ അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍.’ വനിത പറഞ്ഞു. ഇനി കല്യാണം വേണ്ടെന്ന് തമാശയായി വനിത പറഞ്ഞു. എല്ലാവരും അത് നോട്ട് ചെയ്ത് വെക്കാന്‍ അവതാരക പറഞ്ഞെങ്കിലും ‘അക്കാര്യത്തില്‍ എന്നെ വിശ്വസിക്കല്ലേ’ എന്നാണ് താരത്തിന്റെ മറുപടി