പാലക്കാട്:വാളയാര്‍ കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തുമെന്ന് ദേശീയ പട്ടിക ജാതി കമ്മീഷന്‍. കേസിന്റെ അന്വേഷണത്തിലും നടത്തിപ്പിലും ഗുരുതരമായ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ പറഞ്ഞു. വാളയാറില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ ശരിയായി അന്വേഷണം നടത്താനോ സാക്ഷികളെ വേണ്ട വിധം വിസ്തരിക്കാനോ ശ്രമം നടന്നിട്ടില്ല. ഇക്കാര്യം സാക്ഷികള്‍ തന്നെ കമ്മീഷനോടു പറഞ്ഞതായി മുരുകുന്‍ പറഞ്ഞു. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതെന്നാണ് കുട്ടികളുടെ അമ്മ തന്നെ പറയുന്നത്. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ ഇതില്‍ ഇടപെടുന്നത്.
കേസുമായി ബന്ധപ്പെട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും സമന്‍സ് അയക്കുമെന്ന് പട്ടിക ജാതി കമ്മീഷന്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News