CrimeKeralaNews

വൈക്കത്ത് ജ്യേഷ്ഠനെ വെട്ടിക്കൊന്നു,അനുജൻ കസ്റ്റഡിയിൽ

വൈക്കം:മദ്യലഹരിയിലുണ്ടായ സംഘർഷത്തിനിടയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടി കൊലപ്പെടുത്തി. ഉദയനാപുരം വൈക്ക പ്രയാർ ഒറ്റയിൽ താഴ്ചയിൽ രവിൻ (34) ആണ് കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.

രവിൻ വീട്ടുമുറ്റത്ത് വീണുകിടക്കുന്നതായി സഹോദരൻ വിപിൻ അയൽവാസിയായ വീട്ടമ്മയെ അറിയിച്ചതോടെയിരുന്നു സംഭവം പുറത്തറിഞ്ഞത്.വീട്ടമ്മ നോക്കിയപ്പോൾ വീട്ടുമുറ്റത്ത് രവിൻ അനക്കമറ്റുകിടക്കുന്നത് കണ്ടു.തുടർന്ന് ഇവർ വിവരമറിയിച്ചതിനേത്തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി രവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷി ക്കാനായില്ല.

കെട്ടിട നിർമാണതൊഴിലാളികളായ രവിനും അനുജൻ വിപിനും ഒരുമിച്ചാണ് താമസം. മദ്യപിച്ച് കലഹിക്കുന്നത് പതിവായതിനാൽ ഇരുവരുടെയും ഭാര്യമാർ മക്കളുമായി അവരുടെ വീട്ടിലേക്ക് പോയിരുന്നു. വീട്ടിലെ കലഹം ഇവരുടെ അച്ഛൻ മറ്റൊരു വീട്ടിൽ തനിച്ചാണ് താമസം. അമ്മ കടുത്തുരുത്തിയിലെ ഒരുവിട്ടിൽ ജോലിചെയ്താണ് കഴിയുന്നത്.

ഇരുവരും തമ്മിൽ വഴക്ക് പതിവായതിനാൽ നാട്ടുകാരും ശ്രദ്ധിക്കാറില്ല.വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പ,വൈക്കം ഡി.വൈ.എസ്.പി എ.ജെ.തോമസ് എന്നിവർ സ്ഥലത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button