CrimeKeralaRECENT POSTS

വൈക്കത്ത് പോലീസുകാരന്റെ ഭാര്യയും കുഞ്ഞും മരിച്ച സംഭവം,ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

വൈക്കം :പൊലീസുകാരന്റെ ഭാര്യയും കുഞ്ഞും പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍. ഭര്‍ത്താവ് അഭിജിത്തിന്റെ മറ്റൊരു ബന്ധത്തെ ചൊല്ലി തര്‍ക്കമുണ്ടായതിന് ശേഷമാണ് ദീപയും മകളും മരിച്ചതെന്നന്ന് ദീപയുടെ ബന്ധുക്കള്‍ ഏരോപിയ്ക്കുന്നു.ഈ സാഹചര്യത്തില്‍ സംഭവത്തേക്കുറിച്ച് വിശദമായ അന്വേഷണം വേണം.പതിവായി മദ്യപിച്ച് വീട്ടിലെത്തുന്ന അഭിജിത്ത് ദീപയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും പരാതിയുണ്ട്.

വിദേശത്ത് നഴ്‌സായിരുന്ന ദീപയും അഭിജിത്തും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പക്ഷെ പൊലീസില്‍ കയറിയ ശേഷം അഭിജിത്തിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ പ്രകടമായി. ദീപയെ കാണാതായ വിവരം ആദ്യം മറച്ച് വെച്ചതിലും ബന്ധുകള്‍ ദുരൂഹത സംശയിക്കുന്നു. സംഭവത്തിലെ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്കാന്‍ ഒരുങ്ങുകയാണ് കുടുംബം.
ഭര്‍ത്താവുമായി പിണങ്ങി മകളുമായി വീട് വിട്ടിറങ്ങിയ ദീപയെ കഴിഞ്ഞ 29 നാണ് വൈക്കത്തെ വടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ ദക്ഷയെ ദീപയുടെ ശരീരത്തോട് ചേര്‍ത്ത് കെട്ടിവെച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്ത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നുണ്ടായ ആത്മഹത്യയെന്ന് പൊലീസ് വിധിയെഴുതുകയും ചെയ്തിരുന്നു.ഇതിനിടെയാണ് അന്വേഷണമാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button