25.1 C
Kottayam
Thursday, May 9, 2024

വൈക്കത്തഷ്ടമി നാളെ,നിയന്ത്രണങ്ങൾ ഇങ്ങനെ

Must read

വൈക്കം:ദേവ ദേവീ സംഗമ ദർശനമേകുന്ന വൈക്കത്തഷ്ടമി നാളെ .പുലർച്ചെ നാലരയ്ക്കാണ് അഷ്ടമി ദർശനം. രാത്രിയിലാണ് ദേവീദേവൻമാർ ഒരുമിച്ച് എഴുന്നെള്ളുന്ന അഷ്ടമിവിളക്ക്.
വ്യാഘ്രപാദമഹർഷിക്ക് വൃശ്ചികമാസത്തിലെ അഷ്ടമി നാളിൽ കിഴക്കേ ആൽത്തറയിൽ ഭഗവാൻ ദർശനം നൽകിയെന്നാണ് വിശ്വാസം. അഷ്ടമി ദിനം പുലർച്ചെ വിശേഷാൽ പൂജകൾക്ക് ശേഷം നട തുറക്കുമ്പോഴുള്ള ദർശനമാണ് പുണ്യമായി കാണുന്ന അഷ്ടമി ദർശനം.

ഉച്ചക്ക് 12 മണി വരെയാണ് ദർശനം. തുടർന്ന് താരകാസുരനെ നിഗ്രഹിക്കാൻ പോയ മകനെ കാത്ത് ഭക്ഷണം ഉപേക്ഷിച്ച് ഭഗവാൻ കാത്ത് നിൽക്കും. ഈ സമയം മേളവാദ്യങ്ങൾ നിശബ്ദമാകും വീക്ക ചെണ്ടയുടെ അകമ്പടിയിലാകും ചടങ്ങുകൾ. രാത്രിയോടെ യുദ്ധം ജയിച്ച് വരുന്ന മകനായ ഉദയനാപുരത്തപ്പനെ വൈക്കത്തപ്പൻ സ്വീകരിക്കും സ്വന്തം സ്ഥാനം നൽകി ആദരിക്കും.

തുടന്നാണ് ഒമ്പത് ദേവീദേവൻമാർ ഒരുമിച്ച് എഴുന്നള്ളുന്ന അഷ്ടമിവിളക്ക്. അച്ഛനായ വൈക്കത്തപ്പൻ മകനായ ഉദയനാപുരത്തപ്പനെ യാത്രയയച്ച് വിട പറഞ്ഞ് ദുഖഭാരത്തൊടെ ശ്രീകോവിലേക്ക് മടങ്ങുന്നതോടെ 12 ദിവസത്തെ ഉൽസവ ചടങ്ങുകൾക്ക് സമാപനമാവും. അഷ്ടമി ദിനത്തിൽ 5 ആനകളെ മാത്രമെഴുന്നള്ളിക്കാനായിരുന്നു അനുമതി. എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ ചർച്ചയിലാണ് 9 ആനകൾക്ക് അനുമതി നൽകിയത്. അർദ്ധരാത്രിയോടെ നടന്നിരുന്ന ചടങ്ങുകളുടെ സമയക്രമവും മാറ്റിയിട്ടുണ്ട്.

എഴുന്നള്ളിപ്പുകൾ രാത്രി 9 മണിയോടെ ക്ഷേത്രത്തിൽ പ്രവേശിക്കും. പുലർച്ചെ നടന്നിരുന്ന വിടപറയൽ ചടങ്ങടക്കം രാത്രി 12 മണിക്ക് മുമ്പായി നടത്താനാണ് തീരുമാനം. ഞായറാഴ്ച വൈകിട്ടാണ് ആറാട്ട്.

വൈക്കം മഹാദേവക്ഷേത്രത്തിലെ തിരുവൈക്കത്തഷ്ടമിയോട് അനുബന്ധിച്ച് . വൈക്കം ടൌണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

1.കോവിഡ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ അഷ്ടമി ദർശനം അനുവദിക്കുകയുള്ളൂ.

2.വെച്ചൂർ ടി.വി.പുരം ഭാഗത്ത് നിന്നും വരുന്ന ബസുകൾ ചേരിൻചുവടിൽ എത്തി,മുരിയൻ കുളങ്ങരയിൽ ആളെ ഇറക്കി വാഴമന, ഫയർസ്റ്റേഷൻ ഭാഗത്ത് പാർക്ക് ചെയ്യേണ്ടതും തിരികെ ദളവാക്കുളം.കിഴക്കേനട, തെക്കേനട, തോട്ടുവക്കം വഴി തിരികെ പോകേണ്ടതാണ്.

3.പൂത്തോട്ട തലയോലപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന ബസുകൾ വലിയ കവല പഴയ ബസ് സ്റ്റാൻൻറിൽ എത്തി ആളെ ഇറക്കി
ഇതേ റൂട്ടിൽ മടങ്ങി പോകേണ്ടതാണ്.

4. പൂത്തോട്ട് തലയോലപ്പറമ്പ് ഭാഗത്ത് നിന്നും വെച്ചൂർ ഭാഗത്തേയ്ക്ക് പോകുന്ന പ്രൈവറ്റ് വാഹനങ്ങൾ ചാലപ്പറമ്പ് ആറാട്ടുകുളങ്ങര കവരപ്പാടി- ചേരിൻ ചുവട് വഴി പോകേണ്ടതാണ്.

5.തോട്ടുവക്കത്തുനിന്നും തെക്കേനട ഭാഗത്തേക്ക് വഹനങ്ങൾ കടത്തി വിടുന്നതല്ല.

6. TV പുരം, വെച്ചൂർ ഭാഗത്തു നിന്നം അഷ്ടമി ദർശനത്തിനു വരുന്ന ഭക്തജനങ്ങൾ പടിഞ്ഞാറേ പാലം വഴി വന്ന് ആശ്രമം സ്കൂളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.

7. വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിൽ വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല.

8. തലയോലപ്പറമ്പ്, പൂത്തോട്ട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ദളവാക്കുളം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യാവുന്നതാണ്.

9.വൈക്കം ബോട്ടു ജട്ടിയിൽ നിന്നും ബോട്ട് സർവീസ് ഉണ്ടായിരിക്കുന്നതല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week